പ്രസിദ്ധീകരിക്കുന്ന ഇടവേള | ദ്വൈവാരിക |
---|---|
സർക്കുലേഷൻ | 687,915 (as of December 2013) |
പ്രധാധകർ | കെ.ഐ. ജോർജ്ജ് |
തുടങ്ങിയ വർഷം | 1975 |
കമ്പനി | മലയാള മനോരമ ഗ്രൂപ്പ് |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോട്ടയം |
ഭാഷ | മലയാളം, ഹിന്ദി |
വെബ് സൈറ്റ് | www |
സ്ത്രീകൾക്കായുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് വനിത. മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ഈ ദ്വൈവാരിക കോട്ടയത്തു നിന്നും പുറത്തിറങ്ങുന്നു. 2013 ഡിസംബറിൽ 687,915 വരിക്കാരായിരുന്നു വനിതയ്ക്കുണ്ടായിരുന്നത്.
1975ലാണ് വനിത മാസികയായി പ്രസിദ്ധീകരണം ആരംഭിച്ചത്.[1] എന്നാൽ 1987ൽ ദ്വൈവാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങി. കെ.എം. മാത്യുവിന്റെ ഭാര്യയായ അന്നമ്മ മാത്യുവാണ് വനിത മാസികയുടെ സ്ഥാപക. 1997ൽ വനിതയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി.[2] കോട്ടയത്തുള്ള മലയാള മനോരമ പബ്ലിക്കേഷൻസ് ആണ് വനിത ദ്വൈവാരികയുടെ ഉടമസ്ഥർ.[3] ഓണം, ഈസ്റ്റർ, ക്രിസ്മസ് സമയങ്ങളിൽ വനിതയുടെ പ്രത്യേക പതിപ്പുകളും പുറത്തിറങ്ങാറുണ്ട്. 2000 ജൂലൈയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ദ്വൈവാരികയായിരുന്നു വനിത.[4] 2012ൽ വനിതയുടെ വരിക്കാരുടെ എണ്ണം 2.27 മില്യൺ ആയിരുന്നു. [5]