പേശികളെ പുഷടിപ്പെടുത്തി സ്ത്രീകളുടെ ശരീര സൗന്ദര്യത്തെ വർദ്ധിപ്പിക്കുയും അതിന്റെ മത്സരങ്ങൾ നടത്തുകയും ചെയ്യുന്ന കായിക വിനോദമാണ് വനിതാ ബോഡിബിൽഡിങ്ങ്. 1970 കളിൽ ശരീരസൗന്ദര്യമത്സരങ്ങളിൽ സ്ത്രീകൾ പങ്കെടുത്തുതുടങ്ങിയപ്പോഴാണ് ഇതൊരു മുഖ്യധാരാ കായികകലയായി വളർന്നു വന്നത്. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ മിസ്സ് ഫിസീക് , മിസ്സ് അമേരിക്കാനാ എന്നീ പേരുകളിൽ ചില മത്സരങ്ങൾ നടന്നിരുന്നു എങ്കിലും അത് കേവലം സ്ത്രീ സൗന്ദര്യമത്സരങ്ങളായിരുന്നു. 1978 ൽ കാന്റൺ ഒഹൈയോയിൽ നടന്ന വുമൺസ് നാഷണൽ ഫിസീക് ചാമ്പ്യൻഷിപ്പാണ് ആദ്യം നടന്ന യഥാർത്ഥ സ്ത്രീ ബോഡിബിൽഡിങ്ങ് മത്സരം. [1]