വയങ്കത | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | മാൽപീഗൈൽസ് |
Family: | Salicaceae |
Genus: | Flacourtia |
Species: | F. montana
|
Binomial name | |
Flacourtia montana J. Grah.
| |
Synonyms | |
Flacourtia inermis Miq. ex Hook. fil. & Thomsa |
8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് വയങ്കത (ശാസ്ത്രീയനാമം: Flacourtia montana). ചളിര്, ചളിർപ്പഴം, ചരൾമരം, ചരൽപ്പഴം, കാട്ടുലോലിക്ക, മുറിപ്പച്ച, പൈനെല്ലിക്ക എന്നെല്ലാം അറിയപ്പെടുന്ന ഈ മരം കേരളത്തിൽ എല്ലാജില്ലയിലും കാണാറുണ്ട്.[1] പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷമാണ്.[2]. തടിയിൽ മുള്ളുകളുണ്ട്. ഈ മരത്തിന്റെ ഇലയിൽ മുട്ടയിടുന്ന ശലഭങ്ങളാണ് വയങ്കതൻ, പുലിത്തെയ്യൻ എന്നിവ.[3] തടിയിൽ നിറയെ മുള്ളുകൾ ഉണ്ടാവും. ആൺ-പെൺ പൂക്കൾ വ്യത്യസ്തവൃക്ഷങ്ങളിൽ ഉണ്ടാവുന്നു. നെല്ലിക്കയുടെ വലിപ്പമുള്ള പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.[4]