വരണാധികാരി

ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെയാണ് 'വരണാധികാരി എന്നുവിളിക്കുന്നത്.[1]

ഉത്തരവാദിത്തങ്ങൾ

[തിരുത്തുക]

ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിന് വരണാധികാരി അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമാണ് താഴെക്കൊടു‌ത്തിരിക്കുന്നത്.

  • തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ[2]
  1. ചെയ്തുതീർക്കേണ്ട കാര്യങ്ങൾ, ലക്ഷ്യങ്ങളിലെത്താനുള്ള പദ്ധതി എന്നിവ തയ്യാറാക്കേണ്ടതുണ്ട്.
  2. ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനും ഉപകരണങ്ങളും മറ്റും സൂക്ഷിക്കുവാനും തിരഞ്ഞെടുപ്പിനായി അയയ്ക്കുവാനും തിരികിഎ സ്വീകരിക്കുവാനും വോട്ടെണ്ണുവാനുമുള്ള സ്ഥലസൗകര്യങ്ങൾ കണ്ടെത്തുക.
  3. ഇതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക.
  4. മണ്ഡലത്തിലെ ദൗർബല്യങ്ങൾ മനസ്സിലാക്കി രേഖപ്പെടുത്തുക.
  5. ഓരോ പോളിംഗ് ബൂത്തിലെയും മരിച്ചതോ സ്ഥലത്തില്ലാത്തതോ താമസം മാറ്റിയതോ ആയ വോട്ടർമാരുടെ പട്ടിക തയ്യാറാക്കുക.
  6. ഇലക്ഷനുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും മറ്റ് വസ്തുക്കളും ലഭ്യമാക്കുക.
  7. ഇലക്ഷൻ നോട്ടീസ് (ഫോം 1, കണ്ടക്റ്റ് ഓഫ് ഇലക്ഷൻ റൂൾസ് 1961 അനുസരിച്ച്) പുറപ്പെടുവിക്കുക.
  8. വോട്ടർ സ്ലിപ്പുകൾ അച്ചടിച്ച് തിരഞ്ഞെടുപ്പിന് ഒരാഴ്ച്ച മുൻപെങ്കിലും വിതരണം ചെയ്യുക.
  • നാമനിർദ്ദേശപത്രികകൾ പരിശോധിക്കുകയും സ്ഥാനാർത്ഥികൾക്ക് ഇലക്ഷൻ ഛിഹ്നം വിതരണം ചെയ്യുകയും ചെയ്യുക.[3]
  • പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വിതരണം ചെയ്യുക.[3]
  • മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായും മറ്റും ബന്ധപ്പെട്ട് സ്വതന്ത്രവും നീതിപൂർവ്വവും സുഗമവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുക.
  • പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കുകയും ഇവിടങ്ങളിലേയ്ക്ക് ഉദ്യോഗസ്ഥ സംഘങ്ങളെ അയയ്ക്കുകയും ചെയ്യുക.[4]
  • ആവശ്യമുള്ള സുരക്ഷ ഉറപ്പാക്കുക.[5]
  • വോട്ടിംഗ് യന്ത്രവും മറ്റും തിരികെ എത്തിച്ച് സ്വീകരിക്കുക.[5]
  • സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിച്ച് വോട്ടെണ്ണലിനായി നൽകുക. [5]
  • വോട്ടെണ്ണലിന് മേൽനോട്ടം നൽകുക.[4]
  • ആവശ്യമുള്ള സുരക്ഷ ഉറപ്പാക്കുക.[6]
  • തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.[6]

മറ്റ് സാഹചര്യങ്ങൾ

[തിരുത്തുക]

രാഷ്ട്രീയകക്ഷികൾ, സഹകരണസംഘങ്ങൾ മുതലായവയിലെ തിരഞ്ഞെടുപ്പുകളിലും വരണാധികാരികളുണ്ടാവാറുണ്ട്.

അവലംബം

[തിരുത്തുക]
  1. "ഹാൻഡ് ബുക്ക് ഫോർ റിട്ടേണിംഗ് ഓഫീസേഴ്സ്" (PDF). ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. p. 3. Retrieved 2013 ജൂലൈ 15. {{cite web}}: Check date values in: |accessdate= (help)
  2. "ഹാൻഡ് ബുക്ക് ഫോർ റിട്ടേണിംഗ് ഓഫീസേഴ്സ്" (PDF). ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. p. 5. Retrieved 2013 ജൂലൈ 15. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 "ഹാൻഡ് ബുക്ക് ഫോർ റിട്ടേണിംഗ് ഓഫീസേഴ്സ്" (PDF). ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. p. 6. Retrieved 2013 ജൂലൈ 15. {{cite web}}: Check date values in: |accessdate= (help)
  4. 4.0 4.1 "ഹാൻഡ് ബുക്ക് ഫോർ റിട്ടേണിംഗ് ഓഫീസേഴ്സ്" (PDF). ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. p. 7. Retrieved 2013 ജൂലൈ 15. {{cite web}}: Check date values in: |accessdate= (help)
  5. 5.0 5.1 5.2 "ഹാൻഡ് ബുക്ക് ഫോർ റിട്ടേണിംഗ് ഓഫീസേഴ്സ്" (PDF). ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. p. 8. Retrieved 2013 ജൂലൈ 15. {{cite web}}: Check date values in: |accessdate= (help)
  6. 6.0 6.1 "ഹാൻഡ് ബുക്ക് ഫോർ റിട്ടേണിംഗ് ഓഫീസേഴ്സ്" (PDF). ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. p. 9. Retrieved 2013 ജൂലൈ 15. {{cite web}}: Check date values in: |accessdate= (help)