കർണാടകസംഗീതത്തിലെ ഒരു രാഗമാണ് വലചി. 16ആം മേളകർത്താരാഗമായ ചക്രവാകത്തിന്റെ ജന്യരാഗമായി കണക്കാക്കുന്നു. ഇത് ഒരു ഔഢവരാഗമാണ്. ഇതിൽ അഞ്ച് സ്വരങ്ങളാണുള്ളത്. ഹിന്ദുസ്ഥാനീസംഗീതത്തിലെ കലാവതി രാഗം ഈ രാഗമാണ്. [1][2]
ഹിന്ദുസ്ഥാനി സംഗീതത്തിലെ കലാവതി രാഗത്തിലെ സ്വരങ്ങൾ ഉൾക്കൊള്ളുന്ന വലചി (സഗപധനിസ-സനിധപഗസ)യിൽ മുത്തയ്യാഭാഗവതരുടെ 'ജാലന്തറ' എന്നകൃതി പ്രസിദ്ധമാണ്. വലചിയെ 'വലജി' എന്നും വിളിക്കാറുണ്ട്.
വലചി ഒരു സമരാഗമാണ്. ഇതിൽ ഋഷഭവും മദ്ധ്യമവും ഇല്ല.