വള്ളി അതിരാണി | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | മിർട്ടേൽസ് |
Family: | Melastomataceae |
Genus: | Dissotis |
Species: | D. rotundifolia
|
Binomial name | |
Dissotis rotundifolia (Sm.) Triana
| |
Synonyms[1] | |
|
പിങ്ക് ലേഡി, സ്പാനിഷ് ഷാൾ, റോക്റോസ് എന്നീ വിളിപ്പേരുകളിൽ സാധാരണയായി അറിയപ്പെടുന്ന ഒരു കുറ്റിച്ചെടി ആണ് ഡിസ്സോട്ടിസ് റോട്ടണ്ടിഫോളിയ. [2] മലയാളത്തിൽ ഇതിനെ വള്ളി അതിരാണി എന്നു വിളിക്കുന്നു. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇത് സ്വാഭാവികമായി കാണപ്പെടുന്നത്. [3]
ഡിസ്സോട്ടിസ് റോട്ടണ്ടിഫോളിയ നിലത്ത് പടർന്നും നിവർന്നും വളരാറുണ്ട്. ശാഖകൾ നിലത്തുമുട്ടുന്ന ഭാഗങ്ങളിൽ, നോഡുകളിൽ നിന്നും അവ വേരൂന്നുന്നു. കാണ്ഡം ചെടിയുടെ താഴത്തെ ഭാഗങ്ങളിൽ ദൃഡവും ചെടിയുടെ മുകൾ ഭാഗത്തേക്ക് രോമമുള്ളതുമായ ഹിർസ്യൂട്ട് ആയി മാറുന്നു. ശാഖകൾ പിങ്ക് മുതൽ കടും ചുവപ്പ് വരെ നിറമാവുകയും ചെയ്യും. [4]
ഓവൽ ആകൃതിയിലുള്ള ഇലകൾ ഇരുവശത്തും ഹ്രസ്വവും ആകർഷകവുമായ രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.[5] ഇലഞെട്ട് 1.5 സെ.മീ (0.59 ഇഞ്ച്) നീളമുള്ളതാണ്.
ഡിസോട്ടിസ് റൊട്ടണ്ടിഫോളിയയുടെ പൂക്കൾ ഏകാന്തമാണ്. ഇലകളുടെ പോലെ പൂക്കളുടെ തണ്ടുകളും ചെറിയ രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. പുഷ്പത്തിന്റെ ദളങ്ങൾ 1.5–2 സെ.മീ (0.59 ഇഞ്ച് – 0.79 ഇഞ്ച്) നീളത്തിലും പിങ്ക് മുതൽ ഇളം പർപ്പിൾ നിറത്തിലും കാണപ്പെടുന്നു.[6]
ഡിസൊട്ടിസ് റൊട്ടണ്ടിഫോളിയ ആഫ്രിക്കൻ സ്വദേശിയാണ്, മധ്യ- പടിഞ്ഞാറൻ ആഫ്രിക്കയിൽ സിയറ ലിയോൺ മുതൽ സൈർ വരെ സ്വാഭാവികമായും കാണപ്പെടുന്നു. പ്യൂർട്ടോ റിക്കോ, ഹവായ്, മലേഷ്യ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് ഇത് ഒരു അലങ്കാരച്ചെടിയായി അവതരിപ്പിക്കപ്പെട്ടു, [7] [6] ഇത് ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിലും സ്വാഭാവികവൽക്കരിക്കപ്പെട്ടു. [8] സമുദ്രനിരപ്പ് മുതൽ, നിന്നും 1,900 മീ (6,200 അടി) മുകളിൽ വരെ ഇത് വളരുന്നു. [9]
ഡിസ്സോട്ടിസ് റോട്ടണ്ടിഫോളിയയുടെ ഇലകൾ ഒരു സുഗന്ധവ്യഞ്ജനമായി സോസ്, ഇലക്കറികൾ എന്നിവയിൽ ഉപയോഗിക്കുന്നു.[7] ലൈബീരിയയിൽ, ഈ സസ്യം ഒരു ഡൈയൂററ്റിക് ആയി ഉപയോഗിക്കുന്നു. [10]
{{cite book}}
: |volume=
has extra text (help)
{{cite book}}
: |volume=
has extra text (help)