പൊതുവേ നദിയോരങ്ങളിൽ കണ്ടുവരുന്ന വള്ളിരൂപത്തിലുള്ള ഒരു കുറ്റിച്ചെടിയാണ് വള്ളിത്തേരകം. (ശാസ്ത്രീയനാമം: Ficus heterophylla). ഇന്തോ-മലേഷ്യയിലും ചൈനയിലും കാണുന്ന ഈ ചെടി കേരളത്തിൽ എല്ലായിടത്തും തന്നെയുണ്ട്. പക്ഷികളും മൃഗങ്ങളും ഇതിന്റെ ഫലം തിന്നു കാഷ്ടിക്കുന്നതിലൂടെയാണ് വിത്തുവിതരണം നടക്കുന്നത്.