വസായ് ഉൾക്കടൽ | |
---|---|
വസായ് ഉൾക്കടൽ | |
Coordinates: 19°18′54″N 72°52′30″E / 19.315°N 72.875°E | |
രാജ്യം | India |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | പാൽഘർ ജില്ല |
നാമഹേതു | വസായ് ഗ്രാമം |
സമയമേഖല | UTC+5:30 (IST) |
മഹാരാഷ്ട്രയിൽ മുംബൈ നഗരത്തിനു സമീപമുള്ള ഒരു ചെറു ഉൾക്കടലാണ് വസായ് ക്രീക്ക്. [1]മിരാ-ഭയന്തർ, വസായ് എന്നീ പ്രദേശങ്ങൾക്കിടയിലൂടെ വസായ് ക്രീക്ക് താനെ വരെ എത്തുന്നു.സാൽസെറ്റ് ദ്വീപിന്റെ വടക്കുദിക്കിലെ അതിർത്തിയാണ് അറബിക്കടലിന്റെ ഭാഗമായ ഈ ഉൾക്കടൽ. സാൽസെറ്റ് ദ്വീപിന്റെ വടക്കുകിഴക്കേ മൂലയിൽ വച്ച് രണ്ടായി പിരിയുന്ന ഉല്ലാസ് നദിയുടെ ഒരു ഭാഗം തെക്ക് ഭാഗത്തേക്കൊഴുകി താനെ ക്രീക്ക് വഴിയും മറ്റേ ഭാഗം പടിഞ്ഞാറേക്കൊഴുകി വസായ് ക്രീക്ക് വഴിയും അറബിക്കടലിൽ പതിക്കുന്നു.
വസായ് ക്രീക്കിന് ചുറ്റുമുള്ള പ്രദേശങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യകതയ്ക്ക് അനുസൃതമായി, ഉൾനാടൻ ജലവും ചരക്ക് ഗതാഗതവും വർദ്ധിപ്പിക്കുന്നതിന് ജലപാതയായി ഈ ഉൾക്കടൽ പ്രയോജനപ്പെടുത്തുവാൻ പദ്ധതികൾ ഒരുങ്ങുന്നു. മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) വസായ് ക്രീക്കിൽ അഞ്ച് പോയിന്റുകളിൽ തീരദേശ ഷിപ്പിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്നു. ഭയന്തർ, ഗായ്മുഖ്, കോൾഷെറ്റ്, മാജിവാഡ, കലേർ എന്നിവയാണ് ഇതിനായി പരിഗണിക്കപ്പെടുന്ന അഞ്ച് സ്ഥലങ്ങൾ.[1]
വസായ് ക്രീക്കിലെ ജനവാസമുള്ള ഒരു ദ്വീപാണ് പഞ്ജു ദ്വീപ്. സാൽസെറ്റ് ദ്വീപിനെ വസായിയുമായി ബന്ധിപ്പിക്കുന്നതിന് വെസ്റ്റേൺ റെയിൽവേ ഈ ദ്വീപ് ഉപയോഗിക്കുന്നു.[2]