Public | |
Traded as | NASDAQ: VXRT |
വ്യവസായം | Biotechnology |
ആസ്ഥാനം | South San Francisco, California |
പ്രധാന വ്യക്തി | Andrei "Andy" Floroiu (CEO) |
ഉത്പന്നങ്ങൾ | Oral vaccines |
വരുമാനം | $9.9 Million(2019)[1] |
ജീവനക്കാരുടെ എണ്ണം | 28[2] |
വെബ്സൈറ്റ് | vaxart.com |
താപ സ്ഥിരതയുള്ള ഗുളിക രൂപത്തിൽ ഉപയോഗിക്കാവുന്ന ഓറൽ റീകോമ്പിനന്റ് വാക്സിനുകളുടെ കണ്ടെത്തൽ, വികസനം, വാണിജ്യവത്ക്കരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു അമേരിക്കൻ ബയോടെക്നോളജി കമ്പനിയാണ് വാക്സ്ആർട്ട് Inc. ഗുളിക രൂപത്തിൽ ആയതിനാൽ ഇത്തരം വാക്സിനുകൾ ശീതീകരണമില്ലാതെ സംഭരിക്കാനും കയറ്റി അയയ്ക്കാനും കഴിയും, മാത്രമല്ല ഇത് വേദനയുളവാക്കുന്ന കുത്തിവയ്പ്പിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഓറൽ വാക്സിൻ ഡെലിവറിയുടെ (VAAST എന്ന് വിളിക്കപ്പെടുന്ന) വികസന പദ്ധതികളിൽ നോറോവൈറസ്, സീസണൽ ഇൻഫ്ലുവൻസ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നിവ തടയുന്നതിനുള്ള പ്രോഫൈലാക്റ്റിക്, എന്ററിക്- കോട്ടഡ് ടാബ്‌ലെറ്റ് വാക്സിനുകൾ ഉൾപ്പെടുന്നു.
ജാൻസെൻ ഫാർമസ്യൂട്ടിക്കയിൽ നിന്നുള്ള പ്രൊപ്രൈറ്ററി ആന്റിജനുകൾ ഉപയോഗിച്ച് സാർവത്രിക ഇൻഫ്ലുവൻസയ്‌ക്കെതിരായി വായിലൂടെ കഴിക്കാവുന്ന വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഒരു സഹകരണ വികസന പരിപാടി വാക്‌സാർട്ടിനുണ്ട്.[3][4]
ടാബ്‌ലെറ്റുകൾ മുഖേന വായിലൂടെ കഴിക്കാവുന്ന വാക്സിനുകൾ ഉപയോഗിക്കുന്നതിലൂടെ വേദനയുളവാക്കുന്ന ഇൻട്രാമസ്കുലർ ഇഞ്ചക്ഷൻ, ക്രോസ്- ഇൻഫക്ഷൻ, ഡോസിംഗ് പൊരുത്തക്കേടുകൾ, വലിയ തോതിലുള്ള രോഗപ്രതിരോധത്തിനുള്ള ഉയർന്ന ചിലവ് എന്നിവ ഉൾപ്പെടുന്ന ആശങ്കകൾ ഇല്ലാതെ തന്നെ പകർച്ചവ്യാധികൾ തടയുന്നതിനുള്ള സാധ്യതകളെ അടിസ്ഥാനമാക്കിയാണ് വാക്സാർട്ട് സാങ്കേതികവിദ്യ.[5][6] ഓറൽ വാക്സിനേഷന്റെ ഫലപ്രാപ്തിക്കുള്ള ഒരു വലിയ തെളിവാണ് പോളിയോയ്ക്കെതിരായ ഓറൽ വാക്സിൻ. സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ട ഇത് ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും സാധാരണ ഉപയോഗത്തിലുണ്ട്.[7][8][9]
ആക്റ്റീവ് വാക്സിനെ ആമാശയത്തിലെ അസിഡിറ്റിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി വാക്സാർട്ട്, എൻട്രിക് - കോട്ടഡ് ഗുളികകൾ ഉപയോഗിക്കുന്നു. അത്തരം വാക്സിൻ ചെറുകുടലിൽ എത്തി അവിടെ വൈറസിനെതിരായ സിസ്റ്ററമിക്, മ്യൂക്കോസൽ രോഗപ്രതിരോധ പ്രതികരണങ്ങൾ ഉത്തേജിപ്പിക്കുന്നു.[3][4] [6][10]
വാക്സാർട്ട്, ഒരു സംരക്ഷിത രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്നതിനായി, ആന്റിജന് ജീൻ കോഡിംഗ് ചെയ്യുന്നതിന്, ഡെലിവറി ബയോളജിക്കൽ "വെക്റ്റർ" ആയി അഡെനോവൈറസ് ടൈപ്പ് 5 (Ad5) എന്ന വൈറസ് ഉപയോഗിക്കുന്നു.[11][6][10] ചെറുകുടലിന്റെ മ്യൂക്കോസയെ ഉൾക്കൊള്ളുന്ന എപിത്തീലിയൽ സെല്ലുകളിലേക്ക് Ad5 വെക്റ്റർ ആന്റിജനെ എത്തിക്കുന്നു, അവിടെ വാക്സിൻ ആന്റിജനെതിരെ പ്രതികരിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും വൈറസിനെതിരെ രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കുകയും ചെയ്യുന്നു.[4]
ഇൻഫ്ലുവൻസ ഓറൽ ടാബ്‌ലെറ്റ് വാക്‌സിനാണ് വാക്‌സാർട്ടിന്റെ ലീഡ് വാക്‌സിൻ കാൻഡിഡേറ്റ്, ഇത് 2015 ലെ ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ ഇൻഫ്ലുവൻസ വൈറസിനുള്ള ആന്റിബോഡി പ്രതികരണങ്ങളെ നിർവീര്യമാക്കുകയും സുരക്ഷിതമാണെന്ന് തെളിയുകയും ചെയ്തു.[12] വാക്സാർട്ട് ഓറൽ ഫ്ലൂ വാക്സിൻ, വിഎക്സ്എ-എ 1.1 ന്റെ 2016-17 ലെ രണ്ടാം പരീക്ഷണത്തിൽ വാക്സിൻ നന്നായി ടോളറേറ്റ് ചെയ്യുന്നതായും വൈറസ് ഷെഡിംഗിനെതിരെ പ്രതിരോധശേഷി നൽകുന്നതായും തെളിയിച്ചു, ഇത് ഇപ്പോഴുള്ള ഇൻട്രാമുസ്കുലർ വാക്സിൻ പോലെതന്നെ ഫലപ്രദമാണ്.[13] 2018 ൽ, വാക്സാർട്ട് രണ്ടാം ഘട്ട ചലഞ്ച് പഠനം പൂർത്തിയാക്കി, അതിൽ വാക്സാർട്ട് ഇൻഫ്ലുവൻസ ടാബ്‌ലെറ്റ് വാക്സിൻ ഉപയോഗത്തിൽ, പ്ലേസിബോയുമായി താരതമ്യപ്പെടുത്തിയ ക്ലിനിക്കൽ രോഗത്തിൽ ഫ്ലൂസോൺ എന്ന കുത്തിവയ്പ് ഫ്ലൂ വാക്സിന്റെ 27 ശതമാനം കുറവിനെ അപേക്ഷിച്ച് 39 ശതമാനം കുറവുണ്ടാക്കിയതായി തെളിഞ്ഞു.[4]
2020 ജനുവരിയിൽ വാക്‌സാർട്ട് കോവിഡ് -19 തടയുന്നതിനായി ടാബ്‌ലെറ്റ് വാക്സിൻ വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നോവാവാക്സ്, ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ്, മോഡേണ തുടങ്ങിയ കമ്പനികളാണ് അതിന്റെ എതിരാളികളിൽ ചിലർ.[11][14][4]
കോവിഡ്-19 നായി ഓറൽ ടാബ്‌ലെറ്റ് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രോഗ്രാം 2020 ഫെബ്രുവരിയിൽ വാക്സാർട്ട് ആരംഭിച്ചു.[11][14]
ഏപ്രിലിൽ കമ്പനി നടത്തിയ കോവിഡ്-19 നുള്ള വാക്സിൻ കാൻഡിഡേറ്റ് ഉപയോഗിച്ചുള്ള പരിശോധനകളിൽ ലബോറട്ടറി മൃഗങ്ങളിൽ രോഗപ്രതിരോധ പ്രതികരണങ്ങൾ റിപ്പോർട്ട് ചെയ്തു.
2019 ൽ നിരവധി ഹെഡ്ജ് ഫണ്ടുകൾ വാക്സാർട്ടിൽ നിക്ഷേപിച്ചു, ഏറ്റവും വലിയ നിക്ഷേപം അർമിസ്റ്റിസ് ക്യാപിറ്റലിൽ നിന്നാണ്, അവർ 25.2 ദശലക്ഷം ഓഹരികൾ സ്വന്തമാക്കി.[15][16]
ഓപ്പറേഷൻ വാർപ്പ് സ്പീഡിൽ നിന്നുള്ള നിക്ഷേപവിഷയത്തിൽ കമ്പനി അവരുടെ പങ്ക് ഊതിപ്പെരുപ്പിച്ചതായി തോന്നിയതിനാൽ 2020 ഒക്ടോബറിൽ വാക്സ്‍ആർട്ടിനെതിരെ എസ്ഇസിയും ഫെഡറൽ പ്രോസിക്യൂട്ടർമാരും അന്വേഷണം ആരംഭിച്ചു.[17] അമേരിക്കൻ സർക്കാരിന്റെ വാക്സിൻ ഗവേഷണങ്ങൾക്കായി തങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വാക്സാർട്ട് 2020 ജൂണിൽ വ്യക്തമാക്കിയിരുന്നു, എന്നാൽ കമ്പനി ഈ അവസരം നിക്ഷേപ നേട്ടത്തിനായി ഉപയോഗിച്ചുവെന്ന ആരോപണങ്ങളെത്തുടർന്നാണ് കമ്പനിക്കെതിരെ നിയമനടപടികളുണ്ടായത്.[18]