വാത്സല്യം | |
---|---|
സംവിധാനം | കൊച്ചിൻ ഹനീഫ |
നിർമ്മാണം | മൂവി ബഷീർ |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
വിതരണം | ജൂബിലി പിക്ചേഴ്സ് |
റിലീസിങ് തീയതി | 1993 ഏപ്രിൽ 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 157 മിനിറ്റ് |
ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി, സിദ്ദിഖ്, ഗീത, ഇളവരശി, സുനിത എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാത്സല്യം. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു.
രാഘവൻ എന്ന കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം നൽകി വളർത്തുന്നു . എന്നാൽ, അവൻ വളർന്നപ്പോൾ സമ്പന്നയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ, വിജയകുമാരൻ തന്റെ സഹോദരനെ സൗകര്യപൂർവ്വം മറക്കുന്നു. വിജയകുമാരൻ തന്റെ സഹോദരന്റെ മഹത്വം തിരിച്ചറിയുമോ ?
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്.പി. വെങ്കിടേഷ്.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "താമരക്കണ്ണനുറങ്ങേണം" | കെ.എസ്. ചിത്ര | ||||||||
2. | "അലയും കാറ്റിൻ" | കെ.ജെ. യേശുദാസ് | ||||||||
3. | "ഇന്നീക്കൊച്ചുവരമ്പിൻ" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ് | ||||||||
4. | "താമരക്കണ്ണനുറങ്ങേണം" | കെ.ജെ. യേശുദാസ് |