വാലി (ടി.എസ്. രംഗരാജൻ) | |
---|---|
![]() | |
തൊഴിൽ | കവി ഗാന രചയിതാവ് |
ദേശീയത | ഭാരതം |
ഒരു തമിഴ് ചലച്ചിത്രഗാനരചയിതാവും, അഭിനേതാവും, കവിയുമായിരുന്നു ടി.എസ്. രംഗരാജൻ എന്ന വാലി (തമിഴ്: வாலி) (29 ഒക്ടോബർ 1931 - 18 ജൂലൈ 2013). പതിനായിരത്തിലധികം തമിഴ് ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുള്ള വാലി സത്യാ, ഹേ റാം, പാർത്താലേ പരവശം, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2007 ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.[1]
ശ്രീനിവാസ അയ്യങ്കാർ, പൊന്നമ്മാൾ ദമ്പതികളുടെ മകനാണ്. ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു. അറുപതുകളിലും എഴുപതുകളിലും എംജി.ആർ അഭിനയിച്ച നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനരചന നിർവ്വഹിച്ചത് വാലിയാണ്.
2013 ജൂൺ മാസം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാലി 2013 ജൂലൈ 18- തിയതി 82-ആം വയസ്സിൽ അന്തരിച്ചു[2]. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വാലിയുടെ ഭാര്യ നേരത്തേ മരിച്ചിരുന്നു. ഒരു മകനുണ്ട്.
ദളപതി
മന്നൻ