വാൽ‌വാക്സ് കോവിഡ്-19 വാക്സിൻ

ARCoV
Vaccine description
TargetSARS-CoV-2
Vaccine typemRNA
Clinical data
Routes of
administration
Intramuscular
Identifiers
DrugBank

[[Category:Infobox drug articles with contradicting parameter input |]]

ARCoV എന്നും വാൾ‌വാക്സ് കോവിഡ്-19 വാക്സിൻ എന്നും അറിയപ്പെടുന്ന ഇത് വാൾ‌വാക്സ് ബയോടെക്നോളജി, സുസൗ അബോജെൻ ബയോസയൻസസ്, പി‌എൽ‌എ അക്കാദമി ഓഫ് മിലിട്ടറി സയൻസ് എന്നീ സ്ഥപനങ്ങൾ ചേർന്ന് വികസിപ്പിച്ചെടുത്തതും ഇപ്പോൾ പരീക്ഷണത്തിലിരിക്കുന്നതുമായ ഒരു എം‌ആർ‌എൻ‌എ കോവിഡ് -19 വാക്സിൻ ആണ്. [1] ഈ വാക്സിൻ മെക്സിക്കോ, ചൈന, ഇന്തോനേഷ്യ, നേപാൾ എന്നിവിടങ്ങളിൽ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്.[2]

വിവരണം

[തിരുത്തുക]

സവിശേഷ ജനിതകസന്ദേശം അടങ്ങിയിരിക്കുന്ന നിർദ്ദിഷ്ട എംആർഎൻഎ ഖണ്ഡങ്ങൾ കൊഴുപ്പിൻറെ (ലിപിഡ്) നാനോമീറ്റർ മാത്രം വലിപ്പമുള്ള സൂക്ഷ്മ കണികൾക്കകത്ത് പൊതിഞ്ഞെടുക്കുന്നു. വൈറസിനെ മനുഷ്യചർമത്തിലെ നിർദ്ദിഷ്ട കോശവുമായി (റിസപ്റ്റർ ബൈൻഡിംഗ് ഡൊമെയ്‌ൻ) ബന്ധിപ്പിക്കുന്ന പ്രോട്ടീനെക്കുറിച്ചുള്ള വിവരമാണ് ഈ എംആർഎൻഎ ഖണ്ഡങ്ങളിൽ ഉള്ളത്. ചൈനയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അംഗീകാരം ലഭിച്ച ആദ്യത്തെ എംആർ‌എൻ‌എ വാക്സിൻ ആണിത്. അന്തരീക്ഷ ഊഷ്മാവിൽ എംആർഎൻഎ ഖണ്ഡങ്ങൾ എളുപ്പം വിഘടിക്കുന്നുവെന്നതിനാൽ അവയെ റഫ്രജിറേറ്ററിലാണ് സാധാരണ സൂക്ഷിക്കാറ്. എന്നാൽ ദ്രാവകരൂപത്തിലുള്ള ARCoV ക്ക് കുറഞ്ഞത് 1 ആഴ്ച അന്തരീക്ഷ ഊഷ്മാവിൽ വിഘടിക്കാതെ നിലനിൽക്കാനാകും എന്നു പറയപ്പെടുന്നു.[1] ആറുമാസത്തേക്ക് 2–8 ° C ൽ സൂക്ഷിക്കാമെന്നുംറോയ്‌റ്റേഴ്സ് പിന്നീട് റിപ്പോർട്ട് ചെയ്തു.[2]

വാക്സിനു വേണ്ട ഖരരൂപത്തിലുള്ള നാനോകണികകൾ ( സോളിഡ് ലിപിഡ് നാനോപാർട്ടിക്കിൾ) അബോജെൻ സ്വന്തമായി സൃഷ്ടിച്ചതായി സ്ക്രിപ്സ് കുറിച്ചു. [3]

നിർമ്മാണം

[തിരുത്തുക]

വാൽ‌വാക്സ് ഓരോ വർഷവും 120 ദശലക്ഷം ഡോസ് വാക്സിൻ നിർമ്മിക്കാനുള്ള സൗകര്യം ആരംഭിച്ചു.[4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "SARS-CoV-2 mRNA vaccine". go.drugbank.com. Retrieved 2021-04-10.
  2. 2.0 2.1 "Mexico to start late-stage clinical trial for China's mRNA COVID-19 vaccine". Reuters. 2021-05-11. Retrieved 2021-05-14.
  3. Yang, Brian. "How A Small Chinese Biotech Is Taking On mRNA Vaccine Giants". Scrip.{{cite web}}: CS1 maint: url-status (link)
  4. Liu R (2020-12-21). "China starts work on plant for mRNA-based COVID-19 vaccine candidate - media". Reuters (in ഇംഗ്ലീഷ്). Retrieved 2021-04-10.