സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ് കവയിത്രിയായ വി.എം. ഗിരിജ. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു[1]. പ്രണയം ഒരാൽബം എന്ന ആദ്യകവിതാസമാഹാരം പ്രേം- ഏക് ആൽബം എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വി.എം. ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠനവിഷയമാണ്[2].
പുതിയൊരു ഉൾപ്രേരണാസ്പദമായ സമ്പദ് വ്യവസ്ഥയേയും (Libidinal Economy), ഒരു പ്രതിഭാഷയെ—പുരുഷയുക്തിയെ കീഴടക്കാൻ പര്യാപ്തമായ ഒരു 'അമ്മമൊഴി'യെ—യും പിന്തുടരുകയാണ് സമകാലികകവിതയിൽ സുഗതകുമാരി, വിജയലക്ഷ്മി, സാവിത്രി രാജീവൻ വി.എം. ഗിരിജ, റോസ്മേരി തുടങ്ങിയ കവികൾ എന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു[7].
വി എം ഗിരിജ മലയാളത്തിൽ പതിനൊന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
↑Sachidanandan. Indian Literature: Positions and Propositions. So are the later Sugata Kumari, Vijayalakshmi, Savitri Rajeevan, VM Girija, Rose Mary and others in poetry. They are after a new libidinal economy and a counter language, a "mother-tongue" that is capable of transcending male rationality{{cite book}}: Cite has empty unknown parameters: |accessmonth=, |month=, and |accessyear= (help)
↑"വി എം ഗിരിജ" (in Malayalam). Sayahna. 2020-10-19. Retrieved 2020-10-19.{{cite web}}: CS1 maint: unrecognized language (link)
↑Girija, V M (1999). Prem Ek Album (in Hindi). Radhakrishan Prakashan. ISBN978-8171194995.{{cite book}}: CS1 maint: unrecognized language (link)
↑ Girija, V M (2025). Chiramannur to Shoranur: Oru Desavazhiyute Katha. Kerala: Manorama Books. ISBN978-9359594934.{{cite book}}: CS1 maint: date and year (link)