വിഭാഗം | Information and Knowledge Portal |
---|---|
ഉടമസ്ഥൻ(ർ) | Gഗവൺമെന്റ് ഓഫ് ഇന്ത്യ |
യുആർഎൽ | vikaspedia |
ആരംഭിച്ചത് | 18 ഫെബ്രുവരി 2014[1] |
സർക്കാർ പദ്ധതികളേയും സേവനങ്ങളേയും പറ്റിയുള്ള വിവരങ്ങളുൾക്കൊള്ളുന്ന ഒരു ബഹുഭാഷാ വിജ്ഞാന ശേഖരമാണ് വികാസ്‌പീഡിയ. ഇംഗ്ലീഷ്, ആസാമീസ്, തെലുങ്ക്, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, തമിഴ്, ബോഡോ, ദോംഗ്രി, സംസ്കൃതം, കാശ്മീരി, കൊങ്കണി, നേപ്പാളി, ഒറിയ, ഉറുദു, മൈഥിലി, മണിപ്പുരി, സന്താലി, സിന്ധി, പഞ്ചാബി, മറാത്തി എന്നീ ഇരുപത്തിമൂന്ന് ഇന്ത്യൻ ഭാഷകളിൽ ഈ പോർട്ടൽ ലഭ്യമാണ്.
ഇന്ത്യാ ഡെവലപ്പ്മെൻറ് ഗേറ്റ്‌വേയുടെ ഈ സംരംഭത്തിന് പിന്തുണ നൽകുന്നത് ഇലക്ട്രോണിക്സ് - വിവരസാങ്കേതികവിദ്യ വകുപ്പും (DeitY), ഇന്ത്യാ ഗവണ്മെൻറും ആണ്.ഹൈദരാബാദ് സി-ഡാക്ക് ആണ് ഇത് നിർവ്വഹിക്കുന്നത്.[2] ഒരു പ്രദേശത്തിന്റെ സമഗ്ര സാമൂഹിക വികസനം നേടിയെടുക്കാനുള്ള ആവശ്യ ഘടകങ്ങളെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. വിവര സാങ്കേതിക വിദ്യയും , മാധ്യമങ്ങളും ഉപയോഗിച്ച് സർക്കാരുമായും, ഇതര സർക്കാർ ഏജൻസികളും സ്വകാര്യ മേഖലകളുമായും അറിവ് പങ്കു വയ്കാനുള്ള ഇടമാണിത്.