"സുധാമണിയെന്ന വിചിത്രബാലിക ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു. അസാധാരണ ഓർമ്മ ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും അത്ഭുതമുളവാക്കിയിരുന്നു. മൂന്ന്-നാല് വയസ്സായപ്പോൾ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികൾ ഉണ്ടാക്കി പാടുമായിരുന്നു."
അമൃതാനന്ദമയി എന്ന ലേഖനത്തിലെ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗത്തിന് അവലംബമായി കൊടുത്തിരിക്കുന്നത് ഇതാണ്:
മാതാ അമൃതാനന്ദമയി ജീവിതചരിത്രം - പ്രൊഫസ്സർ. എം. രാമകൃഷ്ണൻ നായർ. മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്, അമൃതപുരി.പി.ഓ. കൊല്ലം 6905225
ഈ കൃതി പ്രാഥമിക സ്രോതസ്സ് (Primary Source) അല്ലേ? ഒരാളെക്കുറിച്ച് അയാളുടെതന്നെ ഉടമസ്ഥതയിലുള്ള സ്ഥാപനം പ്രസിദ്ധീകരിക്കുന്ന രേഖകൾ എങ്ങനെ വിശ്വാസയോഗ്യമാകും? - കല്ലുപുരയ്ക്കൻ Kallupurakkan 14:26, 30 സെപ്റ്റംബർ 2012 (UTC)