വിക്രം ചന്ദ്ര | |
---|---|
പ്രമാണം:Headshot-2014-2(1).jpg | |
ജനനം | 1961 |
തൊഴിൽ | എഴുത്തുകാരൻ |
സജീവ കാലം | 1995 –മുതൽ |
Notable credit | സാക്രട് ഗെയിംസ് (നോവൽ) |
ജീവിതപങ്കാളി | മെലാനി അബ്രാംസ് |
ഒരു ഇന്ത്യൻ-അമേരിക്കൻ നോവലിസ്റ്റ് ആണ് വിക്രം ചന്ദ്ര. ആദ്യ നോവലായ റെഡ് എർത്ത് & പൌറിങ്ങ് റൈൻ 1996ലെ മികച്ച ആദ്യപുസ്തകത്തിനുള്ള കോമൺവെൽത്ത് റൈറ്റേഴ്സ് പ്രൈസ് നേടി.[1]
1961ൽ ന്യൂ ഡൽഹിയിൽ ആണ് ചന്ദ്ര ജനിച്ചത്. പിതാവ് നവീൻ ചന്ദ്ര ഒരു കച്ചവടക്കാരൻ ആയിരുന്നു. അമ്മ കമ്ന ചന്ദ്ര നാടകങ്ങളും ഹിന്ദി സിനിമകൾക്കുള്ള തിരക്കഥയും എഴുതിയിട്ടുണ്ട്. 1982ൽ പുറത്തിറങ്ങിയ പ്രേം റോഗ് 1994ൽ പുറത്തിറങ്ങിയ 1942: എ ലവ്വ്‌സ്റ്റോറി ചാന്ദിനി എന്നിവയാണ് അവരുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. ചന്ദ്രയുടെ സഹോദരി തനൂജ് ചന്ദ്ര ഒരു സിനിമസംവിധായകയും തിരക്കഥാകൃത്തും ആണ്.[2] സുർ, സംഘർഷ് തുടങ്ങിയ ചിത്രങ്ങൾ അവർ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദ്രയുടെ സഹോദരി അനുപമ ചോപ്ര ഒരു ചലച്ചിത്രനിരൂപകയും എൻ.ഡി.ടി.വിയുടെ കൺസൾട്ടിങ്ങ് എഡിറ്ററും ആണ്.
അജ്മീറിലുള്ള മയോ കോളേജിൽ നിന്ന് ആയിരുന്നു ചന്ദ്രയുടെ ഹൈ സ്കൂൾ വിദ്യാഭ്യാസം. അതിനു ശേഷം മുംബൈ സെന്റ്. എക്സേവിയർ കോളേജിൽ ബിരുധപഠനത്തിന് ചേരുകയും ചെയ്തു. പഠനത്തിന് ഇടയിൽ യുണൈറ്റട് സ്റ്റേറ്റ്സിലേക്ക് ട്രാൻസ്ഫർ ആയി പോവുകയും ചെയ്തു. കാലിഫോർണിയയിലുള്ള പോമോന കോളേജിൽ നിന്നും ക്രിയേറ്റിവ് റൈറ്റിങ്ങിൽ ബിരുധം നേടി. പിന്നീട് കൊളംബിയ യൂനിവേഴ്സിറ്റിയിൽ പഠനത്തിന് ചേർന്നെങ്കിലും ആദ്യ നോവൽ എഴുതുന്നതിനു വേണ്ടി ആ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു. 1987ൽ ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിൽ നിന്നും എം എ ബിരുദാനന്തര ബിരുധം നേടി. അതിനു ശേഷം ബാർക്ലേയിലുള്ള യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ അധ്യാപകനായി ജോലി ചെയ്തു.[3]
1995ൽ പുറത്തിറങ്ങിയ റെഡ് എർത്ത് & പൌറിങ്ങ് റൈൻ ആണ് ചന്ദ്രയുടെ ആദ്യ നോവൽ. ആംഗ്ലോ-ഇന്ത്യൻ സൈനികനായ ജെയിംസ് സ്കിന്നറുടെ ആത്മകഥയിൽ പ്രചോദനം ഉൾക്കൊണ്ട് ആണ് എഴുതിയിരിക്കുന്നത്. 1995ൽ ഇന്ത്യയിൽ പെൻഗ്വിൻ ബുക്ക്സും യു കെയിൽ ഫാബർ & ഫാബർ, യു എസിൽ ലിറ്റിൽ ബ്രൌണും ആണ് ഈ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്. മികച്ച പുസ്തകത്തിനുള്ള അവാർഡുകൾ ഉൾപ്പെടെ ഒരുപാട് ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പുസ്തകമായിരുന്നു റെഡ് എർത്ത് & പൌറിങ്ങ് റൈൻ. 1997ൽ ലവ്വ് & ലോങ്ങിങ്ങ് ഇൻ ബോംബേ എന്ന ചെറുകഥാ സമാഹാരം പുറത്തിറക്കി. റെഡ് എർത്ത് & പൌറിങ്ങ് റൈൻ പുറത്തിറക്കിയ പബ്ലിഷിംഗ് ഹൌസ് തന്നെയാണ് ഇതും പുറത്തിറക്കിയത്. കൂടാതെ ഈ പുസ്തകം മികച്ച പുസ്തകത്തിനുള്ള കോമൺവെൽത്ത് റൈറ്റേഴ്സ് പുരസ്കാരം നേടുകയും ചെയ്തു.
2000ൽ സുകേതു മേഹ്തയുടെ സഹതിരക്കഥാകൃത്തായി മിഷൻ കാശ്മീർ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ചന്ദ്രയുടെ സഹോദരനും പ്രശസ്ത സംവിധായകനുമായ വിധു വിനോദ് ചോപ്ര ആയിരുന്നു. ഹൃത്വിക് റോഷൻ ആയിരുന്നു നായകൻ.
ചന്ദ്രയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ നോവൽ ആണ് സാക്രട് ഗെയിംസ്. സർതാജ് സിംഗ് എന്ന പോലീസുകാരന്റെ പാശ്ചാതലത്തിൽ മുംബൈ നഗരത്തിലെ കഥയാണ് നോവൽ പറയുന്നത്. 900 പേജുകൾ അടങ്ങിയ നോവൽ ആ വർഷത്തെ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നായിരുന്നു. ഈ പുസ്തകത്തിന്റെ പ്രധാനതിന്റെ പകർപ്പവകാശംത്തിനു വേണ്ടി ലോകമൊട്ടാകെയുള്ള പബ്ലിഷർമാർക്കിടയിൽ ഒരു പിടിവലി തന്നെ ഉണ്ടായിരുന്നു.[4]
ജീക്ക് സബ്ലൈം: ദി ബ്യൂട്ടി ഓഫ് കോഡ്, ദി കോഡ് ഓഫ് ബ്യൂട്ടി എന്ന പുസ്തകം നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡിന്റെ അവസാനഘട്ടം വരെ എത്തിയ ഒരു പുസ്തകമായിരുന്നു.[5]
എഴുത്തുകാരിയായ മെലാനി അബ്രംസിനെയാണ് ചന്ദ്ര വിവാഹം ചെയ്തത്. ഇവർ രണ്ടു പേരും ക്രിയേറ്റിവ് റൈറ്റിങ്ങിനു ഒരുമിച്ച് പഠിച്ചവർ ആയിരുന്നു. മുംബൈയിലും കാലിഫോർണിയയിലുമായി മാറിമാറിയാണ് ചന്ദ്ര ഇപ്പോൾ താമസിക്കുന്നത്. [6] ലീല, ദർശന എന്നിവർ ആണ് ചന്ദ്രയുടെ മക്കൾ.[7]