വിജയ കുമാരണതുംഗ

Vijaya Kumaranatunga
പ്രമാണം:Vijaya Kumaranatunga (1945-1988).jpg
ജനനം(1945-10-09)9 ഒക്ടോബർ 1945
ജാ-എല, Sri Lanka
മരണം16 ഫെബ്രുവരി 1988(1988-02-16) (പ്രായം 42)
Polhendoga, Sri Lanka
മറ്റ് പേരുകൾKovilage Anton Vijaya Kumaranatunga
കലാലയംDe Mazenod College [1]


St. Benedict's College [2]
തൊഴിൽActor, politician
സജീവ കാലം1968 – 1988
ഉയരം5 ft 11 in (1.80 m) [3]
ജീവിതപങ്കാളി(കൾ)Chandrika Kumaranatunga
കുട്ടികൾയശോദര, വിമുക്തി
ബന്ധുക്കൾJeewan Kumaranatunga, Ranjan Ramanayake

പ്രശസ്തനായ ശ്രീലങ്കൻ ചലച്ചിത്ര താരവും രാഷ്ട്രീയ നേതാവുമായിരുന്നു വിജയ കുമാരണതുംഗ. ദശാബ്ദങ്ങളോളം ലങ്കൻ രാഷ്ട്രീയത്തെ നിയന്ത്രിച്ച ബണ്ഡാരനായികെ കുടുംബത്തിലെ ഒരംഗമായിരുന്നു അദ്ദേഹം. 1970 കളിലെ സിംഹള ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ അദ്ദേഹം മുൻ ശ്രീലങ്കൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.114 ചലച്ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗായകൻ എന്ന നിലയിലും ശ്രദ്ധേയനാകൻ അദ്ദേഹത്തിനു സാധിച്ചു.

1970കളിൽ തന്നെ രാഷ്ട്രീയത്തിലും വിജയ സജീവമായിരുന്നു. ലങ്ക സമാജ പാർട്ടിയിലൂടെയായിരുന്നു രംഗ പ്രവേശംഅതിനു ശേഷം സ്വന്തമായി ശ്രീലങ്ക മഹാജന പാർട്ടി സ്ഥാപിക്കുകയും തമിഴ് പുലികളുമായി സമാധാന സംഭാഷണങ്ങൾക്ക് വേണ്ടി ശ്രമിക്കുകയും ചെയ്തു. തീവ്രവാദികളായ സിംഹള വിഭാഗത്തിന്റെ അപ്രീതിയായിരുന്നു അനന്തര ഫലം.1988ൽ ഒരു ജനതാ വിമുക്തി പെരുമുന (ശ്രീലങ്കയിൽ 1980കളിൽ തീവ്ര ഇടതു പക്ഷ തീവ്രവാദത്തിലൂടെ ശ്രദ്ധ നേടിയവരാണ് ഇവർ.ഇന്നും ലങ്കൻ രാഷ്ട്രീയത്തിൽ തീവ്ര നിലപാടുകൾ കൊണ്ട് ഇവർ അറിയപ്പെടുന്നു) തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്ന ആളിന്റെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു.ഇന്നും ശ്രീലങ്കൻ ജനതക്കിടയിൽ ചലച്ചിത്ര നടനെന്ന പ്രഭാവം കൊണ്ടും സമാധാന വാദിയായ രാഷ്ട്രീയ നേതാവെന്ന നിലയിലും ഏറെ ജനപ്രിയനാണ് വിജയ.

അവലംബങ്ങൾ

[തിരുത്തുക]
  1. "A humble humanist with broad vision". DailyNews. 21 October 2006. Archived from the original on 2013-06-27. Retrieved 19 May 2013.
  2. "Some of St. Benedict's College's Illustrious Alumni". stbenedictscollege.org. Retrieved 19 May 2013.
  3. As per his Postal ID issued on 23/11/1963 (AL:001821)