വിടരുന്ന മൊട്ടുകൾ (1977) | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം (നീലാ പ്രൊഡക്ഷൻസിനുവേണ്ടി) |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | മധു കവിയൂർ പൊന്നമ്മ രാഘവൻ ബേബി സുമതി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | എൻ.എ. താര |
ചിത്രസംയോജനം | ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മേരിലാൻറ് |
വിതരണം | കുമാരസ്വാമി & കമ്പനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലാ പ്രൊഡക്ഷൻസിൻറെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമ്മിച്ച് സംവിധാനം ചെയ്ത ഇന്ത്യൻ മലയാള ചലച്ചിത്രമാണ് വിടരുന്ന മൊട്ടുകൾ . 1977 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഈ കുട്ടികളുടെ സിനിമ അതിന്റെ സംവിധായകൻ പി. സുബ്രഹ്മണ്യത്തിന് പ്രത്യേക അവാർഡും നേടിക്കൊടുത്തു. ചിത്രത്തിൽ മധു, കവിയൂർ പൊന്നമ്മ, രാഘവൻ, മാസ്റ്റർ സന്തോഷ്കുമാർ, കൈലാസ്നാഥ്, എസ്.പി. പിള്ള, തിക്കുറിശ്ശി, കുതിരവട്ടം പപ്പു, വഞ്ചിയൂർ മാധവൻ നായർ, സണ്ണി, അയിരൂർ സത്യൻ, കുണ്ടറ ഭാസി, ചവറ വി.പി. നായർ, സി.ഐ. പോൾ, വിജയകുമാർ, എൻ.എസ്. വഞ്ചിയൂർ, ആർ.സി. നായർ, തോപ്പിൽ രാമചന്ദ്രൻ, ഉദയൻ, സത്യൻ, മാസ്റ്റർ സായികുമാർ, മാസ്റ്റർ രാജീവ് രംഗൻ, മാസ്റ്റർ ജോസ്, മാസ്റ്റർ അജയകുമാർ, ബേബി സുമതി, ബേബി ബിന്ദു, ബേബി കവിത, ആശാ രാഘവൻ, ആയിഷ, ജൂനിയർ ഷീല, പ്രമീളാ ചന്ദ്രൻ, രതിറാണി, ബേബി സ്വപ്ന, സജ്ന ചന്ദ്രൻ, ബേബി ലാനി ആന്റണി, ഡോ. കെ. ആർ നമ്പൂതിരി, ആനന്ദവല്ലി, ആറന്മുള പൊന്നമ്മ, മല്ലിക, രാധാമണി, ലളിതശ്രീ, വിജയലക്ഷ്മി, ബേബി അംബിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങൾക്ക് കെ. ജി ദേവരാജനാണ് സംഗീത നൽകിയത്. [1] [2] [3] മലയാള നടി മേനകയുടെ ആദ്യ ചിത്രമായിരുന്നു ഇത്.
ശ്രീകുമാരൻ തമ്പി, ബങ്കിം ചന്ദ്ര ചാറ്റർജി എന്നിവർ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജനാണ് സംഗീതം നൽകിയത്.
ക്ര.ന. | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
1 | "കാട്ടിലോരു മലർക്കുളം" | കോറസ്, ശാന്ത, എം.എസ്. രാജേശ്വരി | ശ്രീകുമാരൻ തമ്പി | |
2 | "സബർമതിതൻ സംഗീതം" | പി. മാധുരി, കോറസ്, കാർത്തികേയൻ | ശ്രീകുമാരൻ തമ്പി | |
3 | "വന്ദേമാതരം" | കെ ജെ യേശുദാസ്, പി. മാധുരി, കാർത്തികേയൻ | ബങ്കിം ചന്ദ്ര ചാറ്റർജി | |
4 | "വന്ദേ മാതം" [പതിപ്പ് 2] | ഗായകസംഘം | ബങ്കിം ചന്ദ്ര ചാറ്റർജി | |
5 | "വിടരുന്ന മൊട്ടുകൾ" | ശ്രീകുമാരൻ തമ്പി |