വിട്രിയസ് അറ | |
---|---|
![]() മനുഷ്യ നേത്രത്തിന്റെ രേഖാചിത്രം | |
Details | |
Identifiers | |
Latin | camera postrema; camera vitrea[1] |
TA | A15.2.06.006 |
FMA | 58848 |
Anatomical terminology |
കണ്ണിലെ വിട്രിയസ് ബോഡി ഉൾക്കൊള്ളുന്ന ഇടമാണ് വിട്രിയസ് അറ എന്നറിയപ്പെടുന്നത്.
കശേരുകികളുടെ കണ്ണിനുള്ളിൽ, മുൻ അക്വസ് അറ, പിൻ അക്വസ് അറ, വിട്രിയസ് അറ എന്നിങ്ങനെ മൂന്ന് അറകളുണ്ട്. അക്വസ് ഹ്യൂമറ്ക്ഷ് നിറഞ്ഞ, മുൻ പിൻ അറകളെ ഒരുമിച്ച് അക്വസ് അറയെന്ന് വിളിക്കുന്നു. ഇത് നേത്രഗോളത്തിന്റെ മുൻഭാഗത്താണ്. വിട്രിയസ് ബോഡി ഉൾക്കൊള്ളുന്ന വിട്രിയസ് അറ നേത്രഗോളത്തിന്റെ പിൻ ഭാഗത്താണ്. രണ്ട് അറകളും തമ്മിൽ വേർതിരിച്ചറിയാനുള്ള ഏറ്റവും നല്ല മാർഗം ലെൻസ് ഒരു വിഭജന പോയിന്റായി ഉപയോഗിക്കുക എന്നതാണ്. മൂന്ന് അറകളിൽ ഏറ്റവും വലുതാണ് വിട്രിയസ് അറ, ഇത് ലെൻസിന് പിന്നിലും ഒപ്റ്റിക് നാഡിക്ക് മുന്നിലും ആയി സ്ഥിതിചെയ്യുന്നു. കട്ടിയുള്ളതും വ്യക്തവുമായ ജെൽ പോലുള്ള പദാർത്ഥത്താൽ ഈ അറ നിറഞ്ഞിരിക്കുന്നു. ഈ ജെൽ പോലെയുള്ള പദാർത്ഥം വിട്രിയസ് ഹ്യൂമർ (വിട്രിയസ് ബോഡി) എന്നറിയപ്പെടുന്നു. ലെൻസിന്റെ പിൻഭാഗത്തെ താങ്ങിനിർത്തുന്നതിൽ വിട്രിയസ് ബോഡി നിർണായക പങ്ക് വഹിക്കുന്നു.[2]
വിട്രിയസ് ഹ്യൂഹർ, ലെൻസിനെ താങ്ങി നിർത്തുന്നതിനോടൊപ്പം മുഴുവൻ വിട്രിയസ് ചേമ്പറിന്റെയും പിൻഭാഗത്തെ അറയുടെയും ആകൃതി നിലനിർത്തുന്നതിലും പങ്ക് വഹിക്കുന്നു. ലെൻസിലൂടെയും ദ്രാവകത്തിലൂടെയും കടന്നുപോകുന്ന പ്രകാശം റെറ്റിനയിൽ ശരിയായി കേന്ദ്രീകരിക്കാൻ കണ്ണ് ശരിയായ ആകൃതിയിൽ തുടരേണ്ടത് അത്യാവശ്യമാണ്. വിട്രിയസ് ഹ്യൂമറിന്റെ 99% വെള്ളമാണ്, അതിൽ കോശങ്ങളൊന്നും അടങ്ങിയിട്ടില്ല. വിട്രിയസ് സുതാര്യമായതിനാൽ, പ്രകാശത്തിന് അതിനുള്ളിലൂടെ വ്യതിചലിക്കാതെ ഫലപ്രദമായി കടന്നുപോകാൻ കഴിയും. റെറ്റിനയിലേക്കുള്ള വഴിയിൽ ലെൻസിലൂടെ ഇതിനകം കടന്നുപോയ പ്രകാശത്തെ കൂടുതൽ ഫോക്കസ് ചെയ്യുന്ന ദ്രാവക ലെൻസ് പോലെയാണ് ഈ ദ്രാവകം എന്ന് പലപ്പോഴും കരുതപ്പെടുന്നു.[3]