1957 മുതൽ എല്ലാ വർഷവും മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്നും ഒരു ചലച്ചിത്രം ശുപാർശ ചെയ്യപ്പെടുന്നു. [1] അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് എല്ലാ വർഷവും ഈ പുരസ്കാരം നൽകി വരുന്നത്. [2] 1956 വരെ മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള പുരസ്കാരം ഇല്ലായിരുന്നെങ്കിലും 1947 മുതൽ 1955 വരെ അമേരിക്കൻ ഐക്യനാടുകളിൽ പുറത്തിറങ്ങിയിരുന്ന വിദേശഭാഷാ ചിത്രങ്ങളിൽ മികച്ചവയ്ക്ക് ഓണററി അവാർഡ് നൽകിയിരുന്നു. [3]
ഒരു വർഷം പുറത്തിറങ്ങുന്ന ഇന്ത്യൻ ചലച്ചിത്രങ്ങളിൽ നിന്നും മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനായി ശുപാർശ ചെയ്യുന്നതിനുവേണ്ടി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഒരു സമിതിയ്ക്ക് രൂപം നൽകുന്നു. [4] തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ സബ്ടൈറ്റിലുകൾ സഹിതം അക്കാദമിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. [5] ഇന്ത്യയിൽനിന്ന് ആദ്യമായി ശുപാർശ ചെയ്യപ്പെട്ട ചിത്രം 1957-ൽ മദർ ഇന്ത്യ എന്ന ഹിന്ദി ചലച്ചിത്രമായിരുന്നു. അവസാന ചുരുക്കപ്പട്ടികയിലും ഈ ചലച്ചിത്രം ഇടംനേടിയിരുന്നു. [6] ഒരു വോട്ടിന്റെ വ്യത്യാസത്തിൽ നൈറ്റ്സ് ഓഫ് കാബിരിയ എന്ന ചലച്ചിത്രത്തിനായിരുന്നു ആ വർഷം പുരസ്കാരം ലഭിച്ചത്. [7][8][9] 2014 വരെ മദർ ഇന്ത്യ (1957), സലാം ബോംബെ (1988), ലഗാൻ (2001) എന്നീ ചിത്രങ്ങളാണ് അക്കാദമി പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. [10] 2011-ൽ, ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം നിർണയിച്ച ജൂറി, മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്ന ചലച്ചിത്രമായിരിക്കും ഇന്ത്യയുടെ ഓസ്കാർ ശുപാർശയെന്ന് അറിയിക്കുകയുണ്ടായി. [4][11] ഇതിനെത്തുടർന്ന് അടുത്ത മൂന്ന് വർഷങ്ങളിലും മികച്ച ചിത്രം തന്നെയായിരുന്നു ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി ശുപാർശ ചെയ്യപ്പെട്ട ചിത്രവും. [12] 90-ാമത് അക്കാദമി പുരസ്കാരത്തിലേക്ക് ന്യൂട്ടൺ എന്ന ഹിന്ദി ചലച്ചിത്രമാണ് ഇന്ത്യയിൽ നിന്നും ശുപാർശ ചെയ്യപ്പെട്ടത്.
50-ലധികം ചലച്ചിത്രങ്ങൾ ഇന്ത്യ ഇതുവരെ ശുപാർശ ചെയ്തിട്ടുണ്ട്. ഇവയിലധികവും ഹിന്ദി ഭാഷയിലുള്ള ചലച്ചിത്രങ്ങളായിരുന്നു. ഒൻപത് പ്രാവശ്യം തമിഴ് ചലച്ചിത്രങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. മൂന്ന് പ്രാവശ്യം മറാഠി ചലച്ചിത്രങ്ങളും രണ്ട് പ്രാവശ്യം ബംഗാളി, മലയാളം ചലച്ചിത്രങ്ങളും ഒരു പ്രാവശ്യം തെലുഗു, ഗുജറാത്തി ചലച്ചിത്രങ്ങളും ശുപാർശ ചെയ്യപ്പെട്ടു.
ബംഗാളി സംവിധായകനായി സത്യജിത് റേയുടെ ചിത്രങ്ങൾ മൂന്ന് പ്രാവശ്യം ഓസ്കാർ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടു. ഏറ്റവുമധികം ശുപാർശ ചെയ്യപ്പെട്ടതും സത്യജിത് റേയുടെ ചലച്ചിത്രങ്ങളാണ്. തമിഴ് അഭിനേതാവായ കമൽ ഹാസൻ പ്രവർത്തിച്ച 7 ചലച്ചിത്രങ്ങൾ ശുപാർശ ചെയ്യപ്പെടുകയുണ്ടായി. 1985, 1986, 1987 എന്നീ വർഷങ്ങളിൽ (തുടർച്ചയായി മൂന്ന് വർഷം) കമൽ ഹാസന്റെ ചിത്രങ്ങൾ ശുപാർശ ചെയ്യപ്പെട്ടു. [13] ഇതിൽ ഒരെണ്ണം കമൽ ഹാസൻ സംവിധാനം ചെയ്തതായിരുന്നു. [14] ആമിർ ഖാൻ അഭിനയിച്ച നാല് ചലച്ചിത്രങ്ങളാണ് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. ലഗാൻ (2001) എന്ന ചലച്ചിത്രം നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
</ref>Year (വർഷം) |
ചലച്ചിത്രം (ശുപാർശ ചെയ്യപ്പെട്ട പേര്) | യഥാർത്ഥ പേര് | ഭാഷ | സംവിധാനം | ഫലം |
---|---|---|---|---|---|
1957 (30-ാമത്) |
Mother India | മദർ ഇന്ത്യ (मदर इंडिया) | ഹിന്ദി - ഉറുദു[15] | മെഹബൂബ് ഖാൻ | Nominated[Note 1] |
1958 (31st) |
Madhumati | മധുമതി (मधुमती) | ഹിന്ദി - ഉറുദു[15] | ബിമൽ റോയ് | Not Nominated |
1959 (32nd) |
The World of Apu | അപുർ സൻസാർ (অপুর সংসার) | ബംഗാളി | സത്യജിത് റേ | Not Nominated |
1962 (35th) |
Sahib Bibi Aur Ghulam | സാഹിബ് ബീബീ ഔർ ഗുലാം (साहिब बीबी और ग़ुलाम) | ഹിന്ദി ഉറുദു |
അബ്രർ ആൽവി | Not Nominated |
1963 (36th) |
Metropolis | മഹാനഗർ (মহানগর) | ബംഗാളി | സത്യജിത് റേ | Not Nominated |
1965 (38th) |
The Guide | ഗൈഡ് (गाइड) | ഹിന്ദി | വിജയ് ആനന്ദ് | Not Nominated |
1966 (39th) |
Amrapali | അമ്രപല്ലി (अम्रपल्ली) | ഹിന്ദി | ലേഖ് തൺടൻ | Not Nominated |
1967 (40th) |
The Last Letter | ആഖിരി ഖത് (आखरी ख़त) | ഹിന്ദി | ചേതൻ ആനന്ദ് | Not Nominated |
1968 (41st) |
Elder Sister | മഝലി ദീദീ (मझली दीदी) | ഹിന്ദി | ഹൃഷികേശ് മുഖർജി | Not Nominated |
1969 (42nd) |
Deiva Magan | ദൈവ മകൻ (தெய்வ மகன்) | തമിഴ് | എ.സി. തിരുലോകചന്ദർ | Not Nominated |
1971 (44th) |
Reshma Aur Shera | രേഷ്മാ ഔർ ഷേരാ (रेशमा और शेरा) | ഹിന്ദി | സുനിൽ ദത്ത് | Not Nominated |
1972 (45th) |
Uphaar | ഉപ്ഹാർ (उपहार) | ഹിന്ദി | സുധേന്ദു റോയ് | Not Nominated |
1973 (46th) |
Saudagar | സൗദാഗർ (सौदागर) | ഹിന്ദി | സുധേന്ദു റോയ് | Not Nominated |
1974 (47th) |
Hot Winds | ഗരം ഹവാ (गरम हवा) | ഉറുദു | എം.എസ്. സത്യു | Not Nominated |
1977 (50th) |
Manthan | മന്ഥൻ (मंथन) | Hindi | ശ്യാം ബെനഗൽ | Not Nominated |
1978 (51st) |
The Chess Players | ശതരഞ്ജ് കേ ഖിലാഡി (शतरंज के खिलाड़ी) | ഹിന്ദി ഉറുദു |
സത്യജിത് റേ | Not Nominated |
1980 (53rd) |
Payal Ki Jhankaar | പായൽ കി ഝങ്കാർ (पायल की झंकार) | ഹിന്ദി | സത്യൻ ബോസ് | Not Nominated |
1984 (57th) |
Saaransh | സാരാംശ് (सारांश) | ഹിന്ദി | മഹേഷ് ഭട്ട് | Not Nominated |
1985 (58th) |
Saagar | സാഗർ (सागर) | ഹിന്ദി | രമേഷ് സിപ്പി | Not Nominated |
1986 (59th) |
Swati Mutyam | സ്വാതി മുത്യം (స్వాతి ముత్యం) | തെലുഗു | കാശിനാഥുനി വിശ്വനാഥ് | Not Nominated |
1987 (60th) |
Nayakan | നായകൻ (நாயகன்) | തമിഴ് | മണി രത്നം | Not Nominated |
1988 (61st) |
Salaam Bombay! | സലാം ബോംബെ! (सलाम बॉम्बे) | ഹിന്ദി | മീര നായർ | Nominated[Note 2] |
1989 (62nd) |
Parinda | പരിന്ദാ (परिंदा) | ഹിന്ദി | വിധു വിനോദ് ചോംപ്ര | Not Nominated |
1990 (63rd) |
Anjali | അഞ്ജലി (அஞ்சலி) | തമിഴ് | മണി രത്നം | Not Nominated |
1991 (64th) |
Henna | ഹെന്ന (حنا) | ഹിന്ദി ഉറുദു |
രൺധിർ കപൂർ | Not Nominated |
1992 (65th) |
Thevar Magan | തേവർ മകൻ (தேவர் மகன்) | തമിഴ് | ഭരതൻ | Not Nominated |
1993 (66th) |
Rudaali | രുദാലി (रुदाली) | ഹിന്ദി | കൽപ്പന ലജ്മി | Not Nominated |
1994 (67th) |
Bandit Queen | ബന്ധിട് ക്വീൻ (बैंडिट क्वीन) | ഹിന്ദി | ശേഖർ കപൂർ | Not Nominated |
1995 (68th) |
Kuruthipunal | കുരുതിപുനൽ (குருதிப்புனல்) | തമിഴ് | പി.സി. ശ്രീറാം | Not Nominated |
1996 (69th) |
Indian | ഇന്ത്യൻ (இந்தியன்) | തമിഴ് | എസ്. ഷങ്കർ | Not Nominated |
1997 (70th) |
ഗുരു | ഗുരു | മലയാളം | രാജീവ് അഞ്ചൽ | Not Nominated |
1998 (71st) |
Jeans | ജീൻസ് (ஜீன்ஸ்) | തമിഴ് | എസ്. ഷങ്കർ | Not Nominated |
1999 (72nd) |
Earth | അർത്ഥ് (अर्थ) | ഹിന്ദി | ദീപ മേഹ്ത | Not Nominated |
2000 (73rd) |
Hey Ram | ഹേ റാം (ஹே ராம் हे राम) | തമിഴ് ഹിന്ദി |
കമൽ ഹാസൻ | Not Nominated |
2001 (74th) |
Lagaan | ലഗാൻ (लगान) | ഹിന്ദി ഇംഗ്ലീഷ് |
അശുതോഷ് ഗോവാരികർ | Nominated[Note 3] |
2002 (75th) |
Devdas | ദേവ്ദാസ് (देवदास) | ഹിന്ദി | സഞ്ജയ് ലീല ബൻസാലി | Not Nominated |
2004 (77th) |
The Breath | ശ്വാസ് (श्वास) | മറാഠി | സന്ദീപ് സാവന്ത് | Not Nominated |
2005 (78th) |
Riddle | പഹേലി (पहेली) | ഹിന്ദി | അമോൽ പലേക്കർ | Not Nominated[Note 4] |
2006 (79th) |
Rang De Basanti | രംഗ് ദേ ബസന്തി (रंग दे बसंती) | ഹിന്ദി | Mehra, Rakeysh OmprakashRakeysh Omprakash Mehra | Not Nominated[Note 5] |
2007 (80th) |
Eklavya: The Royal Guard | ഏകലവ്യ: ദ റോയൽ ഗാർഡ് (एकलव्य – दी रॉयल गार्ड) | ഹിന്ദി | വിധു വിനോദ് ചോപ്ര | Not Nominated |
2008 (81st) |
Like Stars on Earth | താരെ സമീൻ പർ (तारे ज़मीन पर) | ഹിന്ദി | ആമിർ ഖാൻ | Not Nominated |
2009 (82nd) |
Harishchandra's Factory | ഹരിശ്ചന്ദ്രാചി ഫാക്ടറി (हरिश्चंद्राची फॅक्टरी) | മറാഠി | Mokashi, PareshParesh Mokashi | Not Nominated |
2010 (83rd) |
Peepli Live | ലൈവ് (लाइव) | ഹിന്ദി | അനുഷ റിസ്വി | Not Nominated |
2011 (84th) |
Abu, Son of Adam | ആദാമിന്റെ മകൻ അബു | മലയാളം | സലിം അഹമ്മദ് | Not Nominated |
2012 (85th) |
Barfi! | ബർഫി! (बर्फी!) | ഹിന്ദി | അനുരാഗ് ബസു | Not Nominated |
2013 (86th) |
The Good Road | ദ ഗുഡ് റോഡ് | ഗുജറാത്തി | ഗ്യാൻ കൊറെയ | Not Nominated[19] |
2014 (87th) |
Liar's Dice | ലയേഴ്സ് ഡൈസ് | ഹിന്ദി | ഗീതു മോഹൻദാസ് | Not Nominated[20] |
2015 (88th) |
Court | കോർട്ട് | മറാഠി | ചൈതന്യ തംഹൻ | Not Nominated[21] |
2016 (89th) |
Interrogation | വിസാരണൈ (விசாரணை) | തമിഴ് | വെട്രിമാരൻ | Not Nominated[22] |
2017 (90th) |
Newton | ന്യൂട്ടൺ | ഹിന്ദി | അമിത് വി. മസുർകർ | Not Nominated[23] |
most of the writers working in this so-called Hindi cinema write in Urdu: Gulzar, or Rajinder Singh Bedi or Inder Raj Anand or Rahi Masoom Raza or Vahajat Mirza, who wrote dialogue for films like Mughal-e-Azam and Gunga Jumna and Mother India. So most dialogue-writers and most song-writers are from the Urdu discipline, even today.