വിനായകൻ | |
---|---|
![]() വിനായകൻ | |
ജനനം | വിനായകൻ ടി.കെ |
ദേശീയത | ഇന്ത്യ |
തൊഴിൽ(s) | അഭിനേതാവ്, നർത്തകൻ, സംഗീത സംവിധായകൻ, ഗായകൻ |
സജീവ കാലം | 1995–മുതൽ |
അറിയപ്പെടുന്നത് | ഈ.മ.യൗ. കമ്മട്ടിപ്പാടം ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം) |
മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് വിനായകൻ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്[1][2][3]. മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായി രംഗപ്രവേശം ചെയ്തു. 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.
നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികമായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതനാക്കിയത്.ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ് വിനായകന്റെ പ്ളസ് പോയിൻറ്. ടി.കെ. രാജീവ്കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണി കൊലക്കേസ്, ഗ്രീറ്റിങ്ങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.2012-ൽ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി.
Title | Year | Role | Notes |
---|---|---|---|
ട്രാൻസ് | 2019 | നിർമ്മാണത്തിൽ | |
കരിന്തണ്ടൻ | 2019 | നിർമ്മാണത്തിൽ | |
പ്രണയമീനുകളുടെ കടൽ | 2019 | നിർമ്മാണത്തിൽ | |
ധ്രുവനക്ഷത്രം | 2019 | തമിഴ് | |
തൊട്ടപ്പൻ | 2019 | ഇത്താക് | |
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | 2018 | സൈമൺ | |
ആട് 2 | 2018 | ഡ്യൂഡ് | |
ഈ.മ.യൗ. | 2017 | അയ്യപ്പൻ | |
റോൾ മോഡൽസ് | 2017 | ജ്യോതിഷ് നാരായണൻ | |
കമ്മട്ടിപ്പാടം | 2016 | ഗംഗാധരൻ (ഗംഗ) | |
കലി | 2016 | ജോണേട്ടൻ | |
ചന്ദ്രേട്ടൻ എവിടെയാ | 2015 | രാജരാജ ചോളൻ | extended cameo |
ആട് ഒരു ഭീകര ജീവിയാണ് | 2015 | ഡൂഡ് | |
ഞാൻ സ്റ്റീവ് ലോപ്പസ് | 2014 | പ്രതാപൻ | |
ഇയ്യോബിന്റെ പുസ്തകം | 2014 | ചെമ്പൻ | |
സെക്കന്റ്സ് | 2014 | തമ്പി | |
മസാല റിപ്പബ്ലിക്ക് | 2014 | ബംഗാളി ബാബു | |
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് | 2013 | സായിപ്പ് | |
5 സുന്ദരികൾ | 2013 | ചന്ദ്രൻ | |
പോലീസ് മാമൻ | 2013 | മനു | |
മരിയാൻ | 2013 | തീക്കുറിശ്ശി | തമിഴ് ചലച്ചിത്രം |
ബാച്ചിലർ പാർട്ടി | 2012 | ഫക്കീർ | |
തൽസമയം ഒരു പെൺകുട്ടി | 2012 | അലക്സ് | |
ദി ട്രയിൻ | 2011 | ||
ബെസ്റ്റ് ആക്റ്റർ | 2010 | ||
സാഗർ ഏലിയാസ് ജാക്കി റീലോഡഡ് | 2009 | സ്റ്റൈയ്ൽ | |
ഡാഡി കൂൾ | 2009 | ||
നമ്മൾ തമ്മിൽ | 2009 | ||
പച്ചമരത്തണലിൽ | 2008 | മാഡ് മാൻ | |
ബിഗ് ബി | 2007 | പാണ്ടി അസി | |
ഛോട്ടാ മുംബൈ | 2007 | സതീശൻ | |
തിമിർ | 2006 | തമിഴ് ചലച്ചിത്രം | |
ചിന്താമണി കൊലക്കേസ് | 2006 | ഉച്ചാൻഡി | |
തന്ത്ര | 2006 | മയൻ | |
ജയം | 2006 | സഹീർ | |
ജൂനിയർ സീനിയർ | 2005 | ശിവൻ | |
ജൈംസ് | 2005 | ഹിന്ദി ചലച്ചിത്രം | |
ഉടയോൻ | 2005 | ||
മകൾക്ക് | 2005 | ||
ബൈ ദ പീപ്പിൾ | 2005 | പോർട്ടർ | |
ഗ്രീറ്റിങ്ങ്സ് | 2004 | ഹരി | |
കൊട്ടേഷൻ | 2004 | മായ | |
ചതിക്കാത്ത ചന്തു | 2004 | റോമി | |
ഇവർ | 2003 | വിനായകൻ | |
വെള്ളിത്തിര | 2003 | ||
സ്റ്റോപ്പ് വയലൻസ് | 2002 | മോൻന്ത | |
ഒന്നാമൻ | 2001 | Friend 5 | |
മാന്ത്രികം | 1995 | മൈക്കൽ ജാക്സൺ ഡ്യൂപ്പ് | അരങ്ങേറ്റം |
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായി സംസാരിച്ചത് വിവാദമായിരുന്നു.[5] ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതായുള്ള ദളിത് യുവതിയുടെ 'മിടൂ' ആരോപണം വിനായകന് എതിരെ വന്നിരുന്നു.[6] പിന്നീട് വിനായകൻ അഭിനയിച്ച ഒരുത്തീ എന്ന മലയാളം സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ 'മീടു' പ്രസ്ഥാനത്തെക്കുറിച്ചു നടത്തിയ പരാമർശങ്ങളും വളരെ വിവാദമായിരുന്നു.[7]