തലശ്ശേരിയിലെ സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു വിനീതിന്റെ വിദ്യാഭ്യാസം.[1] പ്രമുഖ നർത്തകിയും ചലച്ചിത്രനടിയുമായ ശോഭനയുടെ ബന്ധു കൂടിയാണ് വിനീത്.
സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ ധാരാളം സമ്മാനങ്ങൾ വിനീതിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായ നാലുതവണ ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്. കൂടാതെ കലാപ്രതിഭ പട്ടവും വിനീതിന് ലഭിച്ചിട്ടുണ്ട്,[2] 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. .[3] 2004 ൽ വിനീത് വിവാഹിതനായി പ്രിസില്ല മേനോനാണ് ഭാര്യ.[4][5]