ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് വിനീത് കുമാർ. പഠിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരം ആയാണ് സിനിമയിലേക്ക് പ്രവേശിച്ചത്. അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ 2015-ൽ സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ചു.[1]
കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ജനനം. കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ, ഗവ: ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. പതിനൊന്നാം വയസിൽ കേരള സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ ആയി. ഏറ്റവും പ്രായം കുറഞ്ഞ കലാപ്രതിഭയായിരുന്നു വിനീത്. 2009 ആഗസ്ത് 19ന് വിനീത് വിവാഹിതനായി.[2]സന്ധ്യയാണ് ഭാര്യ. മകൾ മൈത്രയീ.