വിപരീതകരണി മുദ്ര
സംസ്കൃതത്തിൽ ‘വിപരീത’ എന്ന് പറഞ്ഞാൽ ‘തലകീഴായ’ എന്നും ‘കരണി’ എന്ന് പറഞ്ഞാൽ ‘പ്രവർത്തി’ എന്നുമാണ് അർത്ഥം. ഈ ആസനാവസ്ഥയിൽ ശരീരം തലകീഴായ അവസ്ഥയിലായിരിക്കും. ഈ ആസനം മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്.
ആദ്യമായി തറയി വിരിച്ചിരിക്കുന്ന ഷീറ്റിലോ പായയിലോ കിടക്കുക.
കാലുകൾ അടുപ്പിച്ചു വയ്ക്കുക
കൈകൾ ശരീരത്തിന് ഇരുവശവുമായി വയ്ക്കുക.
പതുക്കെ ശ്വാസം പൂർണമായും ഉള്ളിലേക്ക് എടുക്കുക. താഴെ പറയുന്ന കാര്യങ്ങൾ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനൊപ്പം ചെയ്യുക.
കൈപ്പത്തികൾ ഭൂമിയിലേക്ക് അമർത്തി വയ്ക്കുക.
കാലുകൾ രണ്ടും ഭൂമിയ്ക്ക് ലംബമായി ഉയർത്തുക.
കാല്പ്പദങ്ങൾ തലയുടെ ഭാഗത്തേക്ക് ചൂണ്ടി നില്ക്കണം.
കാൽമുട്ടുകൾ വളയുകയോ കൈപ്പത്തി നിലത്ത് നിന്ന് ഉയർത്തുകയോ ചെയ്യരുത്.
ശ്വാസം മുഴുവനായി ഉള്ളിലേക്ക് എടുത്ത് അഞ്ച് സെക്കന്റ് നേരം ശ്വാസം പിടിച്ച് ഈ അവസ്ഥയില് തുടരണം.
അതേപോലെ, പതുക്കെ ശ്വാസം മുഴുവനായി വെളിയിലേക്ക് വിട്ടും അഞ്ച് സെക്കന്ഡ് നേരം ശ്വാസം പിടിച്ച് ഈ ആവസ്ഥയില് തുടരുക.
വീണ്ടും പതുക്കെ, പൂര്ണമായി ശ്വാസം ഉള്ളിലേക്ക് എടുക്കുക. അഞ്ച് സെക്കന്റ് ശ്വാസം പിടിച്ച് നിന്ന ശേഷം വീണ്ടും ശ്വാസം അയച്ച് വിടുക.
ശ്വാസം വെളിയിലേക്ക് വിടുമ്പോൾ തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
കൈപ്പത്തികൾ തറയില് അമര്ത്ക.
കൈകൾ മടക്കി വസ്തി പ്രദേശം കൂടുതൽ ഉയർത്താനായി ഉപയോഗിക്കുക.
കാലുകൾ മുകളിലേക്ക് നിവർന്നിരിക്കുകയാണെന്ന് ഉറപ്പ് വരുത്തണം.
ശ്വാസം പൂര്ണമായി പുറത്ത് വിടുന്നത് വരെ ഈ അവസ്ഥയിൽ തുടരുക.
അഞ്ച് സെക്കന്റ് ശ്വാസം പിടിച്ച് നിർത്തുക.
പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുക.
അഞ്ച് സെക്കന്റ് നേരം ഈ അവസ്ഥയിൽ തുടരുക.
കുറച്ചുനേരം സാധാരണ രീതിയിൽ ശ്വാസമെടുക്കാം.
ഇനി ശ്വാസം പൂർണമായും പുറത്ത് വിടുമ്പോൾ അടുത്ത ഘട്ടം ചെയ്യാം.
യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
Asana Pranayama Mudra Bandha -Swami Satyananda Saraswati
Yoga for health-NS Ravishankar, pustak mahal
Light on Yoaga - B.K.S. Iiyenkarngar
The path to holistic health – B.K.S. Iiyenkarngar, DK books