വിഭീഷണൻ | |
---|---|
മഹാരാജൻ വിഭീഷണൻ | |
![]() ലങ്കാരാജാവായ വിഭീഷണൻ | |
ഭരണകാലം | രാവണവധത്തിനുശേഷം രാജാവായി. മഹാഭാരതകാലത്തും രാജാവായിത്തുടർന്നു. |
ജന്മസ്ഥലം | ലങ്ക |
മരണം | പുരാണകഥയനുസരിച്ച് അദ്ദേഹം ചിരഞ്ജീവിയാണ്. |
മുൻഗാമി | രാവണൻ |
രാജ്ഞി | സരമ |
രാജകൊട്ടാരം | പുലസ്ത്യവംശം |
പിതാവ് | വിശ്രവസ്സ് |
മാതാവ് | കൈകസി |
മക്കൾ | ത്രിജട |
മതവിശ്വാസം | ഹിന്ദുമതം |
രാമായണത്തിലെ ഒരു കഥാപാത്രമാണ് വിഭീഷണൻ (Sanskrit: विभीषण, സ്ക്രിപ്റ്റ് പിഴവ്: "xlit" എന്ന ഫങ്ഷൻ നിലവിലില്ല.). ബിബീഷൻ എന്നും അറിയപ്പെടുന്നു. രാവണന്റെ ഏറ്റവും ഇളയ സഹോദരനായിരുന്നു ഇദ്ദേഹം. മഹാരാജാവായ രാവണന്റെ സഹോദരനായിട്ടൂം, വിഭീഷണൻ വളരെ സൌമ്യസ്വഭാവമുള്ള ഒരു ശ്രേഷ്ഠനായിരുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ രാമന് വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു.
പിന്നീട് രാമൻ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചതിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിക്കുകയും ചെയ്തു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് വിഭീഷണൻ