ഇന്ത്യയിലെ മുംബൈ പട്ടണത്തിന്റെ ഭാഗമായ ഒരു പ്രാന്തപ്രദേശമാണ് വിലെ പാർലെ. പാർലെ എന്നും ഈ പ്രദേശം അറിയപ്പെടുന്നു.ഇവിടുത്തെ റെയിൽവേ സ്‌റ്റേഷന്റെ പേരും വിലെ പാർലെ എന്നാണ്. 2008 നവംബർ 26 ന് മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഒരു ലക്ഷ്യസ്ഥാനമെന്നനിലയിൽ വിലെ പാർലെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.
ഇറളൈ എന്നും പറളൈ എന്നും പേരുള്ള രണ്ട് ഗ്രാമങ്ങളുടെ പേരിൽനിന്നാണ് വിലെ പാർലെ എന്ന പേര് ഉത്ഭവിച്ചിട്ടുള്ളത്.[അവലംബം ആവശ്യമാണ്]
സാമ്പത്തികാമായി ഉന്നതിയിലുള്ള കച്ചവടക്കാരുടെയും വ്യവസായികളുടെയും താമസസ്ഥലം കൂടിയാണിവിടം.ഒരുകാലത്ത് നെൽപാടങ്ങളായിരുന്നു ഇവിടെ.എഴുപതുകളിൽ റിയൽ എസ്‌റ്റേറ്റ് കുതിപ്പു വന്നതോട് കൂടി വിലെ പാർലെ വലിയ മറ്റത്തിന് വിധേയമായി.മഹാരാഷ്ട്രക്കാർക്കു പുറമെ ഗുജറാത്തികളൂം മാർവാറികളും ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ചലച്ചിത്ര നാടക മേഖലയിലുള്ളവരുടെ കേന്ദ്രമായി മാറിയിരിക്കുന്നു വിലെ പാർലെ. പ്രശസ്‌തമായ പാർലെ ബിസ്കറ്റിന്റെ ഫാക്ടറി ഇവിടെയാണ് ആരംഭിച്ചത്.