വില്ലൂന്നി | |
---|---|
![]() | |
Miliusa velutina | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Miliusa
|
Species: | M. velutina
|
Binomial name | |
Miliusa velutina | |
Synonyms | |
|
ഉത്തരേന്ത്യൻ സാൽവനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ചെറു മരമാണ് വില്ലൂന്നി. (ശാസ്ത്രീയനാമം: Miliusa indica) പശ്ചിമഘട്ടത്തിൽ 300 മീറ്ററിനു മുകളിലും കണ്ടുവരുന്നു.
ഇലകൾ ഏകാന്തര വിന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇലകൾക്ക് പത്തുമുതൽ ഇരുപതു സെന്റീമീറ്റർ വരെ നീളവും അഞ്ചുമുതൽ എട്ടു സെന്റീമീറ്റർ വരെ വീതിയുമുണ്ട്. ഇലകളുടെ രണ്ടുവശത്തും രോമങ്ങൾ കാണപ്പെടുന്നു. മഞ്ഞനിറമുള്ള പൂവിൽ തവിട്ടുനിറത്തിലുള്ള പാടുകൾ ഉണ്ടായിരിക്കും. ഇരുപതിലേറെ കേസരങ്ങൾ ഉണ്ടായിരിക്കും. രണ്ടു മൂന്നു മാസങ്ങൾ കൊണ്ട് കായ് വിളയും.
ഇല ഒന്നിച്ചുപൊഴിക്കുന്ന ഈ മരങ്ങൾ ചെറിയ തണലിലും തണുപ്പിലും വരണ്ട കാലാവസ്ഥയിലും വളരും.
തടിക്കു കാതലില്ല. ഇതുകൊണ്ടു നിർമ്മിക്കുന്ന സാധനങ്ങൾക്ക് ആദ്യം പച്ചനിറവും പഴകുമ്പോൾ തവിട്ടുനിറവുമാകും. സാമാന്യം നല്ല ബലവും ഉറപ്പുമുണ്ട്. ഫർണീച്ചർ വീട് മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.