ഭാരതത്തിൽ മിക്കവാറും പർവ്വത പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് വിഴാൽ[1]. ഇതിന് വിഴാലരി എന്നും പേരുണ്ട്. (ശാസ്ത്രീയനാമം: Embelia ribes). കുരുവിന്റെ സാമ്യം കൊണ്ടാവാം False Black Pepper എന്നും അറിയപ്പെടുന്നു.
പച്ച നിറമുള്ള തണ്ടുകളുള്ളതും വളരെ ഉയരത്തിൽ പടർന്ന് വളരുന്നതുമായ ഒരു വള്ളിച്ചെടിയാണ് വിഴാൽ. 4-10 സെന്റീമീറ്റർ വരെ നീളവും 1-5 സെന്റീ മീറ്റർ വരെ വീതിയുമുള്ളതും അറ്റം കൂർത്തതുമായ ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. പൂക്കൾ കുലകളായി ശാഖാഗ്രങ്ങളിൽ കാണപ്പെടുന്നു. നാലോ അഞ്ചോ ബാഹ്യ ദളങ്ങളും അഞ്ച് ദളങ്ങൾ, അഞ്ച് കേസരങ്ങളെന്നിവയാണ് പൂക്കൾക്കുള്ളത്. കായ്കൾ വളരെ ചെറുതും ഉരുണ്ട ആകൃയിലുള്ളതുമാണ്. [4]