വിവേചന രഹിത ദിനം

വിവേചന രഹിത ദിനം
ഇതരനാമംZero Discrimination Day
ആചരിക്കുന്നത്ഐക്യരാഷ്ട്രസഭ (UN)
തരംസാംസ്കാരികം
തിയ്യതി1 മാർച്ച്
ആവൃത്തിഎല്ലാവർഷവും
ബന്ധമുള്ളത്UNAIDS, LGBT Pride

ഐക്യരാഷ്ട്രസഭയും (യുഎൻ) മറ്റ് അന്താരാഷ്ട്ര സംഘടനകളും, എല്ലാ വർഷവും മാർച്ച് 1 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര ദിനമാണ് വിവേചന രഹിത ദിനം അഥവാ സീറോ ഡിസ്ക്രിമിനേഷൻ ഡേ. യുഎന്നിലെ എല്ലാ അംഗരാജ്യങ്ങളിലും, നിയമത്തിന് മുന്നിൽ, പ്രായോഗികമായി തുല്യത പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്. ഈ ദിവസം ആദ്യമായി ആഘോഷിച്ചത് 2014 മാർച്ച് 1 നാണ്. യു‌എൻ‌ഐ‌ഡി‌എസ് എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ സിഡിബെ ആ വർഷം ഫെബ്രുവരി 27 ന് ബീജിംഗിലെ ഒരു പ്രധാന പരിപാടിയിൽ ഇത് പ്രഖ്യാപിച്ചു.[1]

2017 ഫെബ്രുവരിയിൽ, യു‌എൻ‌എഐ‌ഡി‌എസ് ആളുകളോട് "വിവേചനം ഇല്ലാതാക്കുന്നതിനെക്കുറിച്ച് സംസാരിക്കാനും, അഭിലാഷങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളും കൈവരിക്കുന്നതിൽ തടസ്സമായി വരുന്ന വിവേചനങ്ങളെ തടയാനും" ആവശ്യപ്പെട്ടു.

എച്ച്ഐവി / എയ്ഡ്സ് ബാധിച്ച ആളുകളോടുള്ള വിവേചനത്തെ ചെറുക്കുന്ന യുഎൻ‌എഐ‌ഡി‌എസ് പോലുള്ള സംഘടനകൾ ഈ ദിവസം പ്രത്യേകമായി ശ്രദ്ധിക്കുന്നു. "എച്ച്ഐവി സംബന്ധമായ അപമാനിക്കലുകളും വിവേചനവും നമ്മുടെ ലൈബീരിയ ഉൾപ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപകമാണ്" എന്ന് ലൈബീരിയയിലെ നാഷണൽ എയ്ഡ്സ് കമ്മീഷൻ ചെയർമാൻ ഡോ. ഇവാൻ എഫ് അഭിപ്രായപ്പെട്ടു. വിവേചനം നേരിടുന്ന എച്ച്ഐവി / എയ്ഡ്സ് ബാധിച്ച എൽജിബിടിഐ ആളുകൾക്ക് യുഎൻ ഡവലപ്പ്മെന്റ് പ്രോഗ്രാം 2017 ൽ ആദരം അർപ്പിച്ചു.[2]

എൽ‌ജി‌ബി‌ടി‌ഐ സമൂഹത്തിനെതിരെ വിവേചനം കാണിക്കുന്ന നിയമങ്ങൾക്കെതിരെ, പ്രത്യേകിച്ചും ഇന്ത്യയിൽ സ്വവർഗരതിയെ കുറ്റകരമാക്കാൻ ഉപയോഗിച്ചിരുന്ന നിയമത്തിന് (ഇന്ത്യൻ പീനൽ കോഡ്, എസ് 377 എതിരായുള്ള ക്യാമ്പെയിനുകൾക്ക് ഇന്ത്യയിലെ പ്രചാരകർ ഈ ദിവസം ഉപയോഗിച്ചു. ആ നിയമം ഇന്ത്യൻ സുപ്രീം കോടതി 2018 സെപ്റ്റംബറിൽ അസാധുവാക്കി.[3]

അർമേനിയൻ വംശഹത്യയുടെ ഇരകളെ അനുസ്മരിക്കുന്നതിനായി 2015 ൽ കാലിഫോർണിയയിലെ അർമേനിയൻ അമേരിക്കക്കാർ വിവേചന രഹിത ദിനത്തിൽ ഒരു 'ഡൈ-ഇൻ' നടത്തി.[4]

വിവേചനം ഒഴിവാക്കേണ്ടത് രാജ്യങ്ങളുടെ വികസനത്തിന് അത്യാവശമാണ്.

അവലംബം

[തിരുത്തുക]
  1. "Zero Discrimination Day to be celebrated 1 March 2014 | UNAIDS". www.unaids.org. Retrieved 2017-03-01.
  2. Dhaliwal, Mandeep (2017-02-28). "Do more than make some noise…". United Nations Development Programme (in ഇംഗ്ലീഷ്). Archived from the original on 2019-03-01. Retrieved 2017-03-01.
  3. Iidangoor, Abhishyant (6 September 2018). "India's Supreme Court Decriminalizes Homosexuality in a Historic Ruling for the LGBTQ Community". Time. Retrieved 31 December 2020.
  4. Hairenik (2015-03-02). "Armenian Youth Stage 'Die-in' on 'Zero Discrimination Day'". Armenian Weekly. Retrieved 2017-03-01.

പുറം കണ്ണികൾ

[തിരുത്തുക]