വിശ്വരൂപം II | |
---|---|
സംവിധാനം | കമൽ ഹാസൻ |
നിർമ്മാണം | കമൽ ഹാസൻ ചന്ദ്രഹാസൻ വി. രവിചന്ദ്രൻ |
രചന | കമൽ ഹാസൻ അതുൽ തിവാരി (ഹിന്ദി സംഭാഷണങ്ങൾ) |
അഭിനേതാക്കൾ | കമൽ ഹാസൻ രാഹുൽ ബോസ് പൂജ കുമാർ ആൻഡ്രിയ ജെർമിയ ശേഖർ കപൂർ നഹീദ റഹ്‌മാൻ |
സംഗീതം | ജിബ്രാൻ |
ഛായാഗ്രഹണം | സാനു വർഗീസ് ഷംദത്ത് സൈനുദീൻ[1] |
ചിത്രസംയോജനം | മഹേഷ് നാരായണൻ വിജയ് ശങ്കർ[2] |
സ്റ്റുഡിയോ | ആസ്കർ ഫിലിംസ് PVT. ലിമിറ്റഡ്, രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ[3] |
വിതരണം | രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ രോഹിത് ഷെട്ടി പിക്‌ചേഴ്സ്(ഹിന്ദി) റിലയൻസ് എന്റർടെയിൻമെന്റ്(ഹിന്ദി) |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് തെലുഗു ഹിന്ദി |
സമയദൈർഘ്യം | 125 മിനിറ്റുകൾ |
2018-ൽ കമൽ ഹാസൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ദ്വിഭാഷാ ആക്ഷൻ - സ്പൈ - ത്രില്ലർ ചലച്ചിത്രമാണ് വിശ്വരൂപം II (ഹിന്ദിയിൽ വിശ്വരൂപ് II). 2013-ൽ കമൽ ഹാസൻ തന്നെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കമൽ ഹാസൻ, രാഹുൽ ബോസ്, പൂജ കുമാർ, ആൻഡ്രിയ ജെർമിയ എന്നിവരാണ് ഈ ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [5] ആദ്യഭാഗമായ വിശ്വരൂപം അമേരിക്കൻ ഐക്യനാടുകളിൽ വച്ചാണ് ചിത്രകരിച്ചതെങ്കിലും വിശ്വരൂപം II ഇന്ത്യയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. [6]
തമിഴിൽ വേണു രവിചന്ദ്രനും, ഹിന്ദി ഭാഷയിൽ വിശ്വരൂപ് II എന്ന പേരിൽ ഏക്ത കപൂർ, ശോഭ കപൂർ എന്നിവരും ചേർന്നാണ് ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. [7] 2013-ൽ വിശ്വരൂപം II ന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും തുടർന്ന് ചിത്രീകരണം തടസ്സപ്പെടുകയും ഒടുവിൽ 2017-ൽ കമൽ ഹാസൻ അവശേഷിക്കുന്ന ഭാഗത്തിന്റെ നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. [8]
2017-ൽ ചലച്ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. [9][10] വിശ്വരൂപം II-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2017 മേയ് 2-ന് ഔദ്യോഗികമായി പുറത്തിറങ്ങി. [11] 2018 ജൂൺ 11-നാണ് ഔദ്യോഗിക ട്രെയിലർ (തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ) പുറത്തിറങ്ങിയത്. [12] 2018 ഓഗസ്റ്റ് 10-ന് വിശ്വരൂപം റിലീസ് ചെയ്തു.
ഇന്ത്യയിലാണ് വിശ്വരൂപം II ചിത്രീകരിച്ചിരിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധവും ചിത്രത്തിന്റെ ഉള്ളടക്കമായിരിക്കുമെന്ന് 2013-ൽ കമൽ ഹാസൻ പറഞ്ഞിരുന്നു. [13] ആദ്യഭാഗത്തിന്റെ ചിത്രീകരണ സമയത്തു തന്നെ രണ്ടാം ഭാഗത്തിന്റെ 40% ദൃശ്യങ്ങളും ചിത്രീകരിച്ചു കഴിഞ്ഞിരുന്നുവെന്നും കമൽ ഹാസൻ പറയുകയുണ്ടായി. [8] വിശ്വരൂപത്തിന്റെ ആദ്യഭാഗത്തിന് 2 മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമാണുണ്ടായിരുന്നത്. എന്നാൽ വിശ്വരൂപം II-ന്റെ ദൈർഘ്യം 2 മണിക്കൂറിലും കുറവായിരിക്കും. [14]
വിശ്വരൂപത്തിന്റെ ഛായാഗ്രാഹകനായിരുന്ന സാനു വർഗീസിനു പകരം ഷംദത്ത് സൈനുദീൻ ആണ് വിശ്വരൂപം II-ന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. [15] ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജിബ്രൻ ആണ്. [16][17] ആദ്യഭാഗത്തിൽ അഭിനയിച്ച പ്രധാന അഭിനേതാക്കളോടൊപ്പം വഹീദ റഹ്‌മാൻ, അനന്ത് മഹാദേവൻ എന്നിവരെയും കമൽ ഹാസൻ കൂട്ടിച്ചേർക്കുകയുണ്ടായി. [18][19]
തായ്‌ലാന്റിലാണ് ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. [20] തുടർന്ന് ഏതാനും ദൃശ്യങ്ങൾ ബാങ്കോക്ക് എയർബേസിൽ വച്ചും ചിത്രീകരിക്കുകയുണ്ടായി. [21] 2013 ജൂൺ 13 മുതൽ ചെന്നൈയിൽ വച്ചുള്ള ചിത്രീകരണം ആരംഭിച്ചു. [8][22] 2017 നവംബർ 27-ന് ചിത്രത്തിന്റെ അവസാന ചിത്രീകരണ ഷെഡ്യൂളും ചെന്നൈയിൽ വച്ച് പൂർത്തിയായി. [23]
വിശ്വരൂപം II | ||||
---|---|---|---|---|
ശബ്ദട്രാക്ക് by ജിബ്രൻ | ||||
Released | 29 ജൂൺ 2018 (തമിഴ് - Single Track) | |||
Genre | ചലച്ചിത്രത്തിന്റെ ശബ്ദട്രാക്ക് | |||
Length | 7:35 | |||
Language | തമിഴ്, തെലുഗു, ഹിന്ദി | |||
Label | ലഹരി മ്യൂസിക് ടി - സീരിസ് | |||
Producer | ജിബ്രൻ | |||
ജിബ്രൻ chronology | ||||
|
ചലച്ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ജിബ്രൻ ആണ്. വൈരമുത്തു, കമൽ ഹാസൻ എന്നിവരാണ് ഗാനരചയിതാക്കൾ. ഹിന്ദിയിൽ പ്രസൂൺ ജോഷി, സന്ദീപ് ശ്രീവാസ്തവ എന്നിവരും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലുള്ള വിശ്വരൂപ് II-ന്റെ ടൈറ്റിൽ ട്രാക്ക് 2018 ജൂലൈ 24-ന് ഔദ്യോഗികമായി പുറത്തിറങ്ങി.
ചിത്രത്തിലെ ആദ്യഗാനം 2018 ജൂൺ 29-ന് സംഗീതസംവിധായകൻ ജിബ്രൻ തന്റെ ട്വിറ്റർ പേജിലൂടെ റിലീസ് ചെയ്തു. [24] രണ്ടാമത്തെ ഗാനം 2018 ജൂലൈ 2-നാണ് റിലീസ് ചെയ്തത്. [25]
ചലച്ചിത്രത്തിന്റെ ഭാഗികമായ ഓഡിയോ ലോഞ്ച് 2018 ജൂൺ 30-ന് ബിഗ് ബോസ് തമിഴ് 2 എന്ന പരിപാടിയിൽ വച്ച് നടന്നു. [26]
തമിഴ് ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "നാനാകിയ നദിമൂലമേ" | കമൽ ഹാസൻ, കൗഷികി ചക്രബർത്തി, മാസ്റ്റർ കാർത്തിക് സുരേഷ് അയ്യർ | 04:10 | |||||||
2. | "ഞാപകം വരുകിറതാ (വിശ്വരൂപം)" | അരവിന്ദ് ശ്രീനിവാസ്, ശരത് സന്തോഷ് | 03:25 | |||||||
3. | "Saadhi Madham" | സത്യപ്രകാശ് & ആൻഡ്രിയ ജെർമിയ | 04:31 | |||||||
ആകെ ദൈർഘ്യം: |
12:06 |
ഹിന്ദി ഗാനങ്ങൾ (വിശ്വരൂപ് II)
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "വിശ്വരൂപ് II (ടൈറ്റിൽ ഗാനം)" | അരവിന്ദ് ശ്രീനിവാസ്, ശരത് സന്തോഷ് | 03:45 | |||||||
ആകെ ദൈർഘ്യം: |
03:45 |
2015 ഓഗസ്റ്റ് 3-നാണ് റിലീസ് തീയതി നിശ്ചയിച്ചിരുന്നതെങ്കിലും തുടർന്ന് കമൽ ഹാസൻ, റിലീസ് നീട്ടിവയ്ക്കുകയുണ്ടായി. അമേരിക്കൻ ഐക്യനാടുകളിൽ ഡയറക്ട് ടു ഹോം ആയി ചിത്രം റിലീസ് ചെയ്യുമെന്നും കമൽ ഹാസൻ അറിയിച്ചിരുന്നു. [27][28] എന്നാൽ പിന്നീട് ഈ രീതി ഉപേക്ഷിക്കുകയായിരുന്നു. [29] ആ വർഷം നവംബറിൽ, 2016-ൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. [30] ഇതിനിടയിൽ ആസ്കർ രവിചന്ദ്രനിൽനിന്നും ലൈക്ക പ്രൊഡക്ഷൻസ്, ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. [31]
2017 ഫെബ്രുവരിയിൽ, ആസ്കർ രവിചന്ദ്രന് ചിത്രത്തിന്റെ നിർമ്മാണ ചെലവ് വഹിക്കാൻ സാധിക്കില്ലെന്നും ആറു മാസത്തിലധികത്തേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ശേഷിക്കുന്നുണ്ടെന്നും കമൽ ഹാസൻ അറിയിച്ചിരുന്നു. [32] സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, 2018 മാർച്ച് 16-ന് വിശ്വരൂപം II-ന് U/A സർട്ടിഫിക്കറ്റ് നൽകിയിരുന്നു. [33]
തമിഴ്, തെലുഗു, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ 2018 ഓഗസ്റ്റ് 10-ന് ചിത്രം റിലീസ് ചെയ്യുമെന്ന് രാജ് കമൽ ഫിലിംസ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ അറിയിച്ചിരുന്നു. 2018 ജൂൺ 11-ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുകയും അനുകൂലമായ അഭിപ്രായങ്ങൾ നേടുകയും ചെയ്തിരുന്നു. [34]