വിഷ്ണുവർദ്ധന | |
---|---|
ഭരണകാലം | c. 1108 – c. 1152 CE |
മുൻഗാമി | Veera Ballala I |
പിൻഗാമി | Narasimha I |
മതം | Hinduism (convert from Jainism)[1][2][3][4] |
വിഷ്ണുവർദ്ധന, ഇന്നത്തെ ആധുനിക കർണ്ണാടകയിൽ നിലനിന്നുരുന്ന ഹൊയ്സാല സാമ്രാജ്യത്തിലെ രാജാവായിരുന്നു. c.1108 ൽ തന്റെ മൂത്ത സഹോദരനായിരുന്ന വീര ബല്ലാല ഒന്നാമന്റെ മരണശേഷം അദ്ദേഹം ഹൊയ്സാല സാമ്രാജ്യത്തിന്റെ അധിപനായിത്തീർന്നു. യഥാർത്ഥത്തിൽ ഒരു ജൈനമത വിശ്വാസിയായിരുന്ന അദ്ദേഹം ആദ്യകാലത്ത് ബിട്ടി ദേവ എന്നു വിളിക്കപ്പെടുകയും പിന്നീട് ഹൈന്ദവ തത്ത്വചിന്തകനായിരുന്ന രാമാനുജാചാര്യയുടെ സ്വാധീനത്തിൻകീഴിൽ ഹൈന്ദവ വിശ്വാസിയായി മാറുകയും "വിഷ്ണുവർദ്ധന" എന്ന പുതിയ നാമധേയം സ്വീകരിക്കുകയും ചെയ്തു.[1][2][3][4]