വിസ്കൗണ്ട് മെൽവില്ലെ സൗണ്ട് | ||
---|---|---|
![]() Viscount Melville Sound, Nunavut.
| ||
നിർദ്ദേശാങ്കങ്ങൾ | 74°15′N 105°00′W / 74.250°N 105.000°W | |
Basin countries | Canada | |
അധിവാസ സ്ഥലങ്ങൾ | Uninhabited |
വിസ്കൗണ്ട് മെൽവിൽ സൗണ്ട് കാനഡയിലെ നുനാവട്ടിലെ കിറ്റിക്മിയോട്ട് മേഖല, നോർത്ത് വെസ്റ്റ് ടെറിട്ടറീസിലെ ഇനുവിക് മേഖല എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന ആർട്ടിക് സമുദ്രത്തിന്റെ ഒരു ശാഖയാണ്. പാരി ചാനലിന്റെ ഭാഗമായ ഇത് വിക്ടോറിയ ദ്വീപിനെയും പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിനെയും ക്യൂൻ എലിസബത്ത് ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്നു. വിസ്കൗണ്ട് മെൽവിൽ സൗണ്ടിന് കിഴക്ക്, ബാരോ കടലിടുക്ക് വഴി, ബാഫിൻ ഉൾക്കടലിലേയ്ക്ക് നയിക്കുന്ന ലാൻകാസ്റ്റർ സൗണ്ട് സ്ഥിതിചെയ്യുമ്പോൾ പടിഞ്ഞാറ് ഭാഗത്ത് മക്ലൂർ കടലിടുക്കും ആർട്ടിക് സമുദ്രവും ബ്യൂഫോർട്ട് കടലും സ്ഥിതിചെയ്യുന്നു. വടക്കുപടിഞ്ഞാറൻ പാതയുടെ ഭാഗമാണ് വിസ്കൗണ്ട് മെൽവിൽ സൗണ്ട്.[1]