മൈക്രോസോഫ്റ്റ് നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു നിരയായ വിൻഡോസ് എൻടി-യുടെ ആർക്കിടെക്ചർ, ഉപയോക്തൃ മോഡ്, കേർണൽ മോഡ് എന്നീ രണ്ട് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേയേർഡ് ഡിസൈനാണ്.[1]യൂണിപ്രോസസർ, സിമെട്രിക്കൽ മൾട്ടിപ്രൊസസർ (എസ്എംപി) അധിഷ്ഠിത കമ്പ്യൂട്ടറുകൾക്കൊപ്പം പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രീഎംറ്റീവ്, റീഎൻട്രന്റ് മൾട്ടിടാസ്കിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. ഇൻപുട്ട്/ഔട്ട്‌പുട്ട് (I/O) അഭ്യർത്ഥനകൾ പ്രോസസ്സ് ചെയ്യുന്നതിന്, പാക്കറ്റ്-ഡ്രൈവ് ഐ/ഒ ഉപയോഗിക്കുന്നു, ഇത് ഐ/ഒ റിക്വസ്റ്റ് പാക്കറ്റുകളും (IRPs) ആസിങ്ക്രണസ് ഐ/ഒയും ഉപയോഗിക്കുന്നു. വിൻഡോസ് എക്സ്പിയിൽ മുതൽ, മൈക്രോസോഫ്റ്റ് വിൻഡോസിന്റെ 64-ബിറ്റ് പതിപ്പുകൾ ലഭ്യമാക്കാൻ തുടങ്ങി; ഇതിന് മുമ്പ്, ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ 32-ബിറ്റ് പതിപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.[1]
കൺസ്യൂമർ മോഡിലെ പ്രോഗ്രാമുകൾക്കും സബ്സിസ്റ്റങ്ങൾക്കും അവയ്ക്ക് ആക്സസ് ഉള്ള സിസ്റ്റം റിസോഴ്സുകൾ പരിമിതമാണ്, അതേസമയം കേർണൽ മോഡിന് സിസ്റ്റം മെമ്മറിയിലേക്കും ബാഹ്യ ഉപകരണങ്ങളിലേക്കും എത്ര തവണ വേണമെങ്കിലും ആക്സസ് ചെയ്യാൻ സാധിക്കും. വിൻഡോസ് എൻടിയിലെ കേർണൽ മോഡിന് കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറിലേക്കും സിസ്റ്റം ഉറവിടങ്ങളിലേക്കും പൂർണ്ണമായും പ്രവേശിക്കുവാൻ സാധിക്കുന്നതാണ്.[2]വിൻഡോസ് എൻടി കേർണൽ ഒരു ഹൈബ്രിഡ് കേർണലാണ്; ഈ ആർക്കിടെക്ചറിൽ സിമ്പിൾ കേർണൽ, ഹാർഡ്‌വെയർ അബ്‌സ്‌ട്രാക്ഷൻ ലെയർ (എച്ച്എഎൽ), ഡ്രൈവറുകൾ, എ റേഞ്ച് ഓഫ് സെർവ്വീസസ്സ് (എക്‌സിക്യുട്ടീവ് എന്ന് പേരിട്ടിരിക്കുന്ന) എന്നിവ ഉൾപ്പെടുന്നു, അവയെല്ലാം കേർണൽ മോഡിൽ ഉണ്ട്.[3]
ഐ/ഒ മാനേജർ ഉപയോഗിച്ച് ഉചിതമായ കേർണൽ മോഡ് ഡിവൈസ് ഡ്രൈവറുകളിലേക്ക് ഐ/ഒ റിക്വസ്റ്റുകൾ കൈമാറാൻ കഴിവുള്ള സബ്ബ്സിസ്റ്റങ്ങൾ ഉപയോഗിച്ചാണ് വിൻഡോസ് എൻടിയിലെ യൂസർ മോഡ് നിർമ്മിച്ചിരിക്കുന്നത്. വിൻഡോസ് എൻടിയുടെ ഉപയോക്തൃ മോഡ് ലെയർ നിർമ്മിച്ചിരിക്കുന്നത് "എൺവയൺമെന്റൽ സബ്സിസ്റ്റങ്ങൾ", വിവിധ തരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി എഴുതിയ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതും എൺവയൺമെന്റൽ സബ്സിസ്റ്റങ്ങൾക്കുവേണ്ടി സിസ്റ്റം-സ്പെസിഫിക് പ്രവർത്തനങ്ങൾ നടത്തുന്ന "ഇന്റഗ്രൽ സബ്സിസ്റ്റം" എന്നിവയിലുമാണ്. കേർണൽ മോഡ് ഉപയോക്തൃ മോഡ് സേവനങ്ങളും ആപ്ലിക്കേഷനുകളും അവയ്ക്ക് ആക്സസ് ചെയ്യാൻ പാടില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിർണായക മേഖലകളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നു.[4]
എക്സിക്യൂട്ടീവ് ഇന്റർഫേസുകൾ, എല്ലാ ഉപയോക്തൃ മോഡ് സബ്സിസ്റ്റങ്ങളും, ഐ/ഒ, ഒബ്ജക്റ്റ് മാനേജ്മെന്റ്, സെക്യൂരിറ്റി, പ്രോസസ് മാനേജ്മെന്റ് എന്നിവ കൈകാര്യം ചെയ്യുന്നു. മൾട്ടിപ്രോസസർ സിൻക്രൊണൈസേഷൻ, ത്രെഡ് ആൻഡ് ഇന്ററപ്റ്റ് ഷെഡ്യൂളിംഗും ഡിസ്പാച്ചിംഗും, ട്രാപ്പ് ഹാൻഡ്‌ലിങ്ങും എക്‌സ്‌പ്‌ഷൻ ഡിസ്‌പാച്ചിംഗും നൽകുന്നതിന് വേണ്ടി ഹാർഡ്‌വെയർ അബ്‌സ്‌ട്രാക്ഷൻ ലെയറിനും എക്‌സിക്യൂട്ടീവിനും ഇടയിലാണ് കേർണൽ ഇരിക്കുന്നത്. ബൂട്ടപ്പിൽ ഡിവൈസ് ഡ്രൈവറുകൾ ആരംഭിക്കുന്നതിനും വേണ്ടി കേർണൽ പ്രവർത്തിക്കുന്നു. കേർണൽ മോഡ് ഡ്രൈവറുകൾ മൂന്ന് തലങ്ങളിൽ നിലവിലുണ്ട്: ഹൈലെവൽ ഡ്രൈവേഴ്സ്, ഇന്റർമീഡിയറ്റ് ഡ്രൈവേഴ്സ്, ലോ-ലെവൽ ഡ്രൈവേഴ്സ് മുതലയാവ. വിൻഡോസ് ഡ്രൈവർ മോഡൽ (ഡബ്ല്യുഡിഎം) ഇന്റർമീഡിയറ്റ് ലെയറിൽ നിലവിലുണ്ട്, പ്രധാനമായും വിൻഡോസ് 98-നും വിൻഡോസ് 2000-നും ഇടയിൽ ബൈനറിയും സോഴ്‌സ് കോംപാറ്റിബിളും ആയി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ലോലെവൽ ഡ്രൈവറുകൾ ഒന്നുകിൽ ഒരു ഉപകരണത്തെ നേരിട്ട് നിയന്ത്രിക്കുന്നതോ പ്ലഗ് ആയിരിക്കാവുന്നതോ ആയ ലെഗസി വിൻഡോസ് എൻടി ഡിവൈസ് ഡ്രൈവേഴ്സ് അല്ലെങ്കിൽ പ്ലഗ്ഗ് ആൻഡ് പ്ലേ (PnP) ഹാർഡ്‌വെയർ ബസോ ആയിരിക്കും.
യൂസർ മോഡ് വിവിധ സിസ്റ്റം-ഡിഫൈൻഡ് പ്രോസസ്സുകളും ഡിഎൽഎൽ(DLL)-കളും ചേർന്നതാണ്.
യൂസർ മോഡ് ആപ്ലിക്കേഷനുകളും ഓപ്പറേറ്റിംഗ് സിസ്റ്റം കേർണൽ ഫംഗ്ഷനുകളും തമ്മിലുള്ള ഇന്റർഫേസിനെ "എൺവയമെന്റൽ സബ്സിസ്റ്റം" എന്ന് വിളിക്കുന്നു. വിൻഡോസ് എൻടിക്ക് ഇവയിൽ ഒന്നിൽ കൂടുതൽ ഉണ്ടായിരിക്കാം, ഓരോന്നും വ്യത്യസ്ത എപിഐ(API) സെറ്റ് നടപ്പിലാക്കുന്നു. വ്യത്യസ്ത തരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി എഴുതിയ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൺവയമെന്റൽ ഉപസിസ്റ്റങ്ങൾക്കൊന്നും നേരിട്ട് ഹാർഡ്‌വെയർ ആക്‌സസ് ചെയ്യാൻ കഴിയില്ല; കേർണൽ മോഡ് റുട്ടീനുകളിലേക്ക്(ദൈനദിന പ്രവൃത്തികൾ) വിളിക്കുന്നതിലൂടെയാണ് ഹാർഡ്‌വെയർ ഫംഗ്‌ഷനുകളിലേക്ക് ആക്‌സസ് ചെയ്യുന്നത്.[5]