വിൽഹെം റോസർ (26 മാർച്ച് 1817 - 16 ഡിസംബർ 1888) ഒരു ജർമ്മൻ ശസ്ത്രക്രിയാ വിദഗ്ധനും നേത്രരോഗവിദഗ്ദ്ധനുമായിരുന്നു. സ്റ്റട്ട്ഗാർട്ടിൽ ജനിച്ച അദ്ദേഹം മാർബർഗിൽ വെച്ചാണ് അന്തരിച്ചത്.
1839-ൽ അദ്ദേഹം ട്യൂബിംഗൻ സർവകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്ടറേറ്റ് നേടി, തുടർന്ന് വുർസ്ബർഗ്, ഹാലെ, വിയന്ന, പാരീസ് എന്നിവിടങ്ങളിൽ ഉപരിപഠനം തുടർന്നു. 1841-ൽ ട്യൂബിംഗനിലേക്ക് മടങ്ങിയ അദ്ദേഹം അവിടെ ശസ്ത്രക്രിയ പഠിച്ചു. 1846-ൽ അദ്ദേഹം റൂട്ട്ലിംഗനിൽ വൈദ്യശാസ്ത്ര പരിശീലനം നടത്തുകയും, പിന്നീട് എഡ്വേർഡ് സീസിന്റെ (1807-1868) പിൻഗാമിയായി മാർബർഗ് സർവകലാശാലയിൽ ശസ്ത്രക്രിയാ പ്രൊഫസറായി നിയമിക്കപ്പെടുകയും ചെയ്തു. റോസർ തന്റെ കരിയറിന്റെ ശേഷിക്കുന്ന കാലം മാർബർഗിൽ തുടർന്നു.
തന്റെ ആജീവനാന്ത സുഹൃത്തുക്കളായ ക്ലിനിഷ്യൻ കാൾ വുണ്ടർലിച്ച് (1815-1877), ന്യൂറോളജിസ്റ്റ് വിൽഹെം ഗ്രിസിംഗർ (1817-1868) എന്നിവരോടൊപ്പം, ആർക്കീവ് ഫർ ഫിസിയോളജിസ് ഹെയിൽകുണ്ടെ എന്ന പേരിൽ ഒരു ഫിസിയോളജിക്കൽ മെഡിസിൻ ജേണൽ ആരംഭിച്ചു. 150-ലധികം മെഡിക്കൽ പേപ്പറുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു, എട്ട് പതിപ്പുകളിലൂടെ കടന്നുവന്ന ശരീരഘടനാ ശസ്ത്രക്രിയയെക്കുറിച്ചുള്ള ഒരു പാഠപുസ്തകമായ Handbuch der anatomischen Chirurgie (അനാട്ടമിക്കൽ സർജറിയുടെ മാനുവൽ) എന്ന പുസ്തകത്തിൻ്റെ രചയിതാവായിരുന്നു അദ്ദേഹം. അത് ഫ്രഞ്ചിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.