കർത്താവ് | Nawal El Saadawi |
---|---|
യഥാർത്ഥ പേര് | Emra'a enda noktat el sifr |
പരിഭാഷ | Sherif Hetata |
രാജ്യം | Egypt |
ഭാഷ | Arabic |
സാഹിത്യവിഭാഗം | Creative nonfiction |
പ്രസാധകർ | Zed Books Ltd. |
പ്രസിദ്ധീകരിച്ച തിയതി | 1975 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1983 |
മാധ്യമം | Print (hardback and paperback) |
ഏടുകൾ | 114 |
ISBN | 978-1-84277-872-2 |
1975-ൽ അറബിയിൽ നവാൽ എൽ സാദാവി പ്രസിദ്ധീകരിച്ച ഒരു നോവൽ ആണ് വുമൺ അറ്റ് പോയിന്റ് സീറോ (Arabic: امرأة عند نقطة الصفر, Emra'a enda noktat el sifr) വധശിക്ഷ നടപ്പാക്കുന്നതിനുമുൻപ് തന്റെ ജീവിതകഥ പറയാൻ സമ്മതിച്ച ക്വാനാതിർ ജയിൽ തടവുകാരി ഒരു സ്ത്രീ കൊലപാതകി സദാവിയുമായി ഉണ്ടായ കൂടിക്കാഴ്‌ചയെ ആസ്പദമാക്കി ഉള്ളതാണ് ഈ നോവൽ. [1]സ്ത്രീകളുടെ പ്രമേയങ്ങളും പുരുഷാധിപത്യ സമൂഹത്തിലെ അവരുടെ സ്ഥാനവും ഈ നോവൽ സൂക്ഷ്‌മനിരീക്ഷണം നടത്തുന്നു.
വുമൺ ആന്റ് സെക്സ് പ്രസിദ്ധീകരണത്തിനുശേഷം 1972 അവസാനത്തോടെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ മാസികയുടെ എഡിറ്റർ ഇൻ ചീഫ് എന്നീ പദവികളിൽ നിന്ന് സാദാവിയെ നീക്കം ചെയ്തു. ഈജിപ്ഷ്യൻ സ്ത്രീകളിൽ ന്യൂറോസിസിനെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. ഈ സമയത്ത് ക്വാനാതിർ ജയിലിലെ ഒരു ഡോക്ടറെ കണ്ടുമുട്ടി. ഒരു പുരുഷനെ കൊന്നതിന് തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു വനിതാ തടവുകാരിയടക്കം അന്തേവാസികളെക്കുറിച്ച് അവരോട് സംസാരിച്ചു. യുവതിയെ കാണാനും ജയിൽ സന്ദർശിക്കാനും സാദാവിക്ക് താൽപ്പര്യമുണ്ടായിരുന്നു. 1974-ലെ ശരത്കാലത്തിലാണ് ക്വാനാതിർ ജയിലിൽ ഗവേഷണം നടത്താൻ അവരുടെ സഹപ്രവർത്തകൻ അവർക്ക് അവസരം ഒരുക്കിയത്. സെൽ ബ്ലോക്കിലെയും മാനസിക ക്ലിനിക്കിലെയും നിരവധി സ്ത്രീകളെ സാദാവി സന്ദർശിച്ചു. 1976-ൽ പ്രസിദ്ധീകരിച്ച വിമൻ ആന്റ് ന്യൂറോസിസ് ഇൻ ഈജിപ്ത് ഇരുപത്തിയൊന്ന് ആഴത്തിലുള്ള കേസ് പഠനങ്ങൾ നടത്താൻ സാദാവിക്ക് കഴിഞ്ഞു. എന്നാൽ ഫിർദൗസ് മറ്റു സ്ത്രീകളിൽ നിന്ന് വേറിട്ട് നിന്നു.[2]ഫിർദൗസ് 1974-ൽ വധിക്കപ്പെട്ടു. പക്ഷേ ഈ സംഭവം സാദാവിയെ ശാശ്വതമായി സ്വാധീനിച്ചു. ഫിർദൗസിന്റെ കഥയെക്കുറിച്ച് എഴുതി ഒരാഴ്ചകൊണ്ട് നോവൽ പൂർത്തിയാക്കുന്നതുവരെ വിശ്രമിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.[3]ഫിർദൗസിനെ ഒരു രക്തസാക്ഷി എന്നാണ് സാദാവി വിശേഷിപ്പിക്കുന്നത്. "തത്ത്വത്തിനായി മരണത്തെ നേരിടാൻ കുറച്ച് ആളുകൾ തയ്യാറാണ്" എന്നതിനാലാണ് താൻ അവളെ അഭിനന്ദിക്കുന്നതെന്ന് അവർ എടുത്തു പറയുകയുണ്ടായി[4] പിന്നീട്, 1981-ൽ സാദാവിയെ രാഷ്ട്രീയ കുറ്റങ്ങൾക്ക് ക്വാനാതിറിൽ തടവിലാക്കിയപ്പോൾ, ജയിൽ ജനതയിൽ ഫിർദൗസിനെ അന്വേഷിക്കുന്നതിനായി അവൾ മടങ്ങിയെത്തി. പക്ഷെ തന്നെ വളരെയധികം പ്രചോദിപ്പിച്ച സ്ത്രീ യഥാർത്ഥത്തിൽ മരിച്ചുവെന്ന് വിശ്വസിക്കാൻ സാദാവിക്കു കഴിഞ്ഞില്ല.[5]
SparkNotes Editors. (2006). SparkNote on Woman at Point Zero. Retrieved April 30, 2014, from http://www.sparknotes.com/lit/pointzero/