പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും ചരിത്രകാരിയുമാണ് വെര മുസ്റ്റഫ്ചീവ English: Vera Mutafchieva (ബൾഗേറിയൻ: Вера Мутафчиева[1].
ചരിത്രകാരനായിരുന്ന പീറ്റർ മുസ്റ്റഫ്ചീവയുടെയും നാദിയ ട്രിറ്റോനോവയുടെയും മകളായി 1929 മാർച്ച് 28ന് സോഫിയയിൽ ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. സോഫിയയിലെ ബൾഗേറിയൻ അക്കാദമി ഓഫ് സയൻസസിലെ വിവിധ സ്ഥാപനങ്ങളിൽ ഗവേഷകയായിരുന്നിട്ടുണ്ട്[2] . ഓട്ടോമൻ കാലഘട്ടത്തെ പറ്റിയുള്ള ഗവേഷണത്തിലായിരുന്നു അവർ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.
നിരവധി ചരിത്ര നോവലുകൾ രചിച്ചിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ ചരിത്ര ആക് ഷൻ, ഡ്രാമ ഫിലിമായ ഖാൻ അസ്പരൂഹ് (ദ ഗ്ലോറി ഓഫ് ഖാൻ) ന്റെ തിരക്കഥ എഴുതിയയ് വെര മുസ്റ്റഫ്ചീവയാണ്[3]. ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ബൾഗർസ് ഭരണാധികാരിയായിരുന്ന അസ്പറുഹ്. 680-681ൽ ആദ്യ ബൾഗേറിയൻ സാമ്രാജ്യം സ്ഥാപിച്ചത് അസ്പറുഹായിരുന്നു[4].
രണ്ടു തവണ വിവാഹിതയായ മുസ്റ്റഫ്ചീവ ആദ്യം 1950ൽ ജോസ്സിഫ് ക്രാപ്‌ചേവിനെ വിവാഹം ചെയ്തു. ആ ബന്ധം 1956ൽ വേർപിരിഞ്ഞു. പിന്നീട്, 1961ൽ അറ്റനസ് സ്ലോവോവിനെ വിവാഹം ചെയ്‌തെങ്കിലും ആ ബന്ധവും 1967ൽ വിവാഹ മോചനത്തിൽ പിരിഞ്ഞു.
1997 മുതൽ 1998 വരെ വിദേശത്തുള്ള ബൾഗേറിയക്കാർക്ക് വേണ്ടിയുള്ള സ്റ്റേറ്റ് ഏജൻസിയുടെ മേധാവിയായിരുന്നു. കമ്മ്യൂണിസ്റ്റ് ബൾഗേറിയയുടെ രഹസ്യ പോലീസുമായി ഇവർ യോജിച്ച് പ്രവർത്തിച്ചിരുന്നതായി 2008ൽ വെളിപ്പെടുത്തലുണ്ടായിരുന്നു.[3] However, she is also known for her defence of women's rights in Bulgaria.[1]
2009 ജൂൺ ഒമ്പതിന് 80ആം വയസ്സിൽ സോഫിയയിലെ സർക്കാർ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.[3]