വെറുതേ ഒരു ഭാര്യ | |
---|---|
സംവിധാനം | അക്കു അക്ബർ |
നിർമ്മാണം | സലാഹുദീൻ |
രചന | ഗിരീഷ് കുമാർ |
അഭിനേതാക്കൾ | ജയറാം ഗോപിക മധു വാര്യർ ഇന്നസെന്റ് നിവേദ |
സംഗീതം | ശ്യാം ധർമ്മൻ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | സിനിമ കൊട്ടക |
വിതരണം | പിരമിഡ് സായ്മിറ |
റിലീസിങ് തീയതി | 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജയറാമിനെ നായകനാക്കി അക്കു അക്ബർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വെറുതേ ഒരു ഭാര്യ.[1] 2008-ലാണ് ഈ ചലച്ചിത്രം റിലീസ് ചെയ്തത്. ജയറാമിന്റെ നായികയായി ഗോപിക അഭിനയിച്ചിരിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ചതും ഈ ചിത്രത്തിലാണ്. സിനിമ കൊട്ടകയുടെ ബാനറിൽ സലാവുദ്ദീൻ നിർമ്മിച്ച ഈ ചിത്രം പിരമിഡ് സായ്‌മിറ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ. ഗിരീഷ്‌കുമാർ ആണ്.
ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങൾ ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ആം വയസ്സിൽ സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും (ഗോപിക) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു. പിന്നീട് ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നതിൽ ഈ ചിത്രം അവസാനിക്കുന്നു.
അഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | സുഗുണൻ |
ഗോപിക | ബിന്ദു |
ഇന്നസെന്റ് | രാജശേഖരൻ |
മധു വാര്യർ | |
സുരാജ് വെഞ്ഞാറമ്മൂട് | |
റഹ്മാൻ | |
ജാഫർ ഇടുക്കി | |
കലാഭവൻ പ്രജോദ് | |
മധു വാര്യർ | |
നിവേദ തോമസ് | അഞ്ജന |
വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ശ്യാം ധർമ്മൻ ഈണം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ "മഞ്ഞിൽ കുളിക്കും രാവേറെയായ്..." എന്നു തുടങ്ങുന്ന ഒരു ഗാനവും ശ്യാം ധർമ്മൻ പാടിയിട്ടുണ്ട്.
ഗാനം | പാടിയത് |
---|---|
ഓംകാരം ശംഖിൽ... | ഉണ്ണി മേനോൻ |
മുറ്റത്തെങ്ങും... | ഫ്രാങ്കോ, സൗമ്യ |
മഞ്ഞിൽ കുളിക്കും... | ശ്യാം ധർമ്മൻ |
പാടാതെങ്ങെങ്ങോ... | ബിജു നാരായണൻ |
വേദം ചൊല്ലും... | പ്രദീപ് പള്ളുരുത്തി, മാസ്റ്റർ ആദർശ് |
ഓംകാരം ശംഖിൽ... | മാളവിക |
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
നിർമ്മാണം | സലാവുദീൻ |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
കല | സാലു കെ. ജോർജ് |
ചമയം | ഹസ്സൻ വണ്ടൂർ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
നൃത്തം | സുജാത |
പരസ്യകല | റഹ്‌മാൻ ഡിസൈൻ |
നിശ്ചല ഛായാഗ്രഹണം | അനീഷ് ഉപാസന |
നിർമ്മാണ നിയന്ത്രണം | ജെയ്‌സൻ ഇളങ്ങുളം |
നിർമ്മാണ നിർവ്വഹണം | |
അസോസിയേറ്റ് ക്യാമറാമാൻ | രതീഷ് മുപ്പത്തടം |
അസോസിയേറ്റ് ഡയറൿടർ | രാജേഷ് ഭാസ്കർ |
ലാബ് | ജെമിനി കളർ ലാബ് |
എഫക്റ്റ്സ് | അരുൺ, സീനു |
വിഷ്വൽ എഫക്റ്റ്സ് | ഇ.എഫ്.എക്സ് |
വാതിൽപുറചിത്രീകരണം | ജൂബിലി |
ഓഫീസ് നിർവ്വഹണം | അനിൽ അങ്കമാലി |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | ഇ.കെ. നവാസ് |
2009-ലെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നിവേദ തോമസ് നേടി.