Mystus gulio | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | M. gulio
|
Binomial name | |
Mystus gulio (Hamilton, 1822)
|
കേരളത്തിലെ നദികളിലും അരുവികളിലും ധാരാളമായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് വെള്ളക്കൂരി (Long whiskers catfish). (ശാസ്ത്രീയനാമം: Mystus gulio) ശരാശരി 15 സെന്റിമീറ്റർ വരെ വളരുന്ന ഈ മത്സ്യം പരമാവധി 46സെന്റിമീറ്റർ വരെ വളരുന്നു[1]. വെള്ളക്കൂരി മത്സ്യങ്ങൾ തന്നെ പല സ്പീഷ്യസുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മീശത്തൊങ്ങലുകളുള്ള ഈ മത്സ്യങ്ങൾ ചെറിയ മത്സ്യങ്ങളെയാണ് ആഹാരമാക്കുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ച് ഗംഗാനദിയിൽ ഈ മത്സ്യത്തിന്റെ എണ്ണം വളരെ കൂടുതലാണ്. ചെറിയ അരുവികളിൽ ഇവയെ അപൂർവ്വമായേ കണ്ടെത്താനാകൂ. ചതുപ്പുനിലങ്ങളിലും വലിയ ജലാശയങ്ങളിലും ഇവ കൂട്ടംകൂട്ടമായി താമസിക്കുന്നു. കടൽ കെളിതി എന്നും ഇതിനു് പേരുണ്ട്[2]