വെൽക്കം ട്രസ്റ്റ് സാങ്കർ ഇൻസ്റ്റിറ്റ്യൂട്ട്

വെൽക്കം സാങ്കർ ഇൻസ്റ്റിറ്റ്യൂട്ട്
സ്ഥാപിച്ചത്1992
Directorമൈക്കേൾ സ്ട്രാറ്റൺ
Faculty32
Staff~900
സ്ഥാനംHinxton, Cambridgeshire, യുണൈറ്റഡ് കിങ്ഡം
AddressWellcome Genome Campus
വെബ്സൈറ്റ്sanger.ac.uk
വെൽകം ജിനോം കാമ്പസ്.

മുമ്പ് ദി സാങ്കർ സെന്റർ, വെൽകം ട്രസ്റ്റ് സാങ്കർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വെൽക്കം സാങ്കർ ഇൻസ്റ്റിറ്റ്യൂട്ട്, പ്രാഥമികമായി വെൽക്കം ട്രസ്റ്റിന്റെ ധനസഹായത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് ജീനോമിക്സ്, ജനിറ്റിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്.[1]

കേംബ്രിഡ്ജിന് പുറത്ത്, ഹിൻക്സ്റ്റൺ ഗ്രാമത്തിലെ വെൽകം ജിനോം കാമ്പസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് യൂറോപ്യൻ ബയോ ഇൻഫോർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടുമായി ആസ്ഥാനം പങ്കിടുന്നു. 1992 ൽ സ്ഥാപിതമായ ഇത് ഇരട്ട നോബൽ സമ്മാന ജേതാവായ ഫ്രെഡറിക് സാങ്കറിന്റെ പേരിലാണ് അറിയപ്പെടുന്നത്.[2][3]

സൗകര്യങ്ങളും വിഭവങ്ങളും

[തിരുത്തുക]

കാമ്പസ്

[തിരുത്തുക]

1993 ൽ അക്കാലത്തെ 17 സാങ്കർ സെന്റർ ഉദ്യോഗസ്ഥർ കേംബ്രിഡ്ജ്ഷയറിലെ ഹിൻസ്റ്റൺ ഹാളിൽ താൽക്കാലികമായി സജ്ജമാക്കപ്പെട്ട ലബോറട്ടറി സ്ഥലത്തേക്ക് മാറി.[4] ഈ 55 ഏക്കർ (220,000 ചതുരശ്ര കിലോമീറ്റർ) സ്ഥലം വെൽകം ജീനോം കാമ്പസായി പരിവർത്തനം ചെയ്യപ്പെടുകയും അംഗസംഖ്യ വർദ്ധിച്ചുവന്ന ഇതിലെ ഏകദേശം 1300 ഓളം വരുന്ന ജീവനക്കാരിൽ ഏകദേശം 900 പേരോളം സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയെടുക്കുകയും ചെയ്യുന്നു.[5] വെൽക്കം ട്രസ്റ്റ് കോൺഫറൻസ് സെന്റർ,[6] യൂറോപ്യൻ ബയോ ഇൻഫോർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ജീനോം കാമ്പസിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 2005 ൽ[7] കാമ്പസിലെ ഒരു പ്രധാന വിപുലീകരണത്തിനുശേഷം ഇത് ഔദ്യോഗികമായി തുറക്കുകയും ഇതിൽ പുതിയ ലബോറട്ടറികൾ, ഒരു ഡാറ്റാ സെന്റർ, സ്റ്റാഫ് സൌകര്യങ്ങൾ എന്നിവയടങ്ങിയ കെട്ടിടങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു.[8]

അവലംബം

[തിരുത്തുക]
  1. "MRC Centre United Kingdom: Wellcome Trust Sanger Institute". Medical Research Council. Archived from the original on 2012-05-21. Retrieved 2008-12-22.
  2. Walker, John (2014). "Frederick Sanger (1918–2013) Double Nobel-prizewinning genomics pioneer". Nature. 505 (7481): 27. Bibcode:2014Natur.505...27W. doi:10.1038/505027a. PMID 24380948.
  3. Sanger, F. (1988). "Sequences, Sequences, and Sequences". Annual Review of Biochemistry. 57: 1–29. doi:10.1146/annurev.bi.57.070188.000245. PMID 2460023.
  4. "Wellcome Trust Sanger Institute - History". Wellcome Sanger Institute. Archived from the original on 2010-07-07. Retrieved 2010-06-28.
  5. "Wellcome Sanger Institute - Work and study". Wellcome Sanger Institute. Retrieved 2010-06-28.
  6. "Welcome to the Wellcome Genome Campus Conference Centre". Wellcome Genome Campus Conference Centre. Retrieved 30 March 2018.
  7. "Wellcome Trust Genome Campus Extension Opened: Visit by Her Royal Highness, The Princess Royal". Wellcome Sanger Institute. Archived from the original on 2008-05-11. Retrieved 2009-01-07.
  8. Doctorow, C. (2008). "Big data: Welcome to the petacentre". Nature. 455 (7209): 16–21. doi:10.1038/455016a. PMID 18769411.