വേദിക | |
---|---|
![]() | |
ജനനം | പൂജ കുമാർ 21 ഫെബ്രുവരി 1988 സോല്ലാപൂർ, മഹാരാഷ്ട്ര, ഇന്ത്യ |
തൊഴിൽ | നടി |
സജീവ കാലം | 2006-present |
വേദിക തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്ന ഭാരതീയ നടിയാണ്. 2005-ൽ പുറത്തിങ്ങിയ തമിഴ് ചിത്രമായ 'മദ്രാസി'യിൽ അർജുൻ സാർജയോടൊപ്പം അഭിനയരംഗത്തേക്ക് വന്നു. 2007ൽ 'വിജയദശമി' എന്ന ചിത്രത്തിലൂടെ തെലുങ്കിൽ തുടക്കം കുറിച്ചു.
ഇംഗ്ലണ്ടിലെ കാർഡിഫ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേശനിൽ ശാസ്ത്ര ബിരുദവും, മാർക്കറ്റിംങ്ങിൽ ബിരുദാനന്തര ശാസ്ത്രബിരുദവും കരസ്ഥമാക്കിയ വേദിക, കിഷോർ നമിത് കപൂർ സ്കൂളിൽ അഭിനയവും നടനവും പഠിക്കാൻ ചേർന്നു[1]. ഈ സമയത്ത് വേദിക മോഡലിങ്ങിൽ ഏർപ്പെട്ടിരുന്നു. പ്രസിദ്ധ നടൻ സൂര്യയോടൊപ്പം ബിസ്കറ്റിൻറെ പരസ്യത്തിൽ അഭിനയിച്ച് ശ്രദ്ധ നേടി.
പരസ്യങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അർജുൻ തൻറെ 'മദ്രാസി' എന്നാ സിനിമയിൽ നായികയായി അഭിനയിക്കാൻ ക്ഷണിക്കുകയും വേദിക അത് സ്വീകരിക്കുകയും ചെയ്തു[2]. അർജുന്റെ ആക്ഷൻ പ്രതിച്ഛായയിൽ വേദികയുടെ അഭിനയം ശ്രദ്ധിക്കാതെ പോയി. ഒരു ചലച്ചിത്രനിരൂപകൻ വേദികയുടെ അഭിനയത്തെ 'തൃപ്തികരം' എന്നെഴുതി[3]. ഈ ചിത്രത്തിനു ശേഷം വേദിക ഒരു വലിയ ബജറ്റ് ഹിന്ദി ചിത്രമായ 1975ലെ അതേ പേരിലുള്ള 'ജയ് സന്തോഷി മാ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടു. എന്നാൽ ഈ ചിത്രം പൂർത്തിക്കാതെ പോകുകയും വേദിക ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അഭിനയം തുടരുകയും ചെയ്തു[4][5]. തുടർന്ന് രാഘവ ലോറൻസിനോടൊപ്പം 'മുനി' എന്ന സ്‌തോഭജനകമായ ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതിനാൽ[6] വേദികയുടെ വേഷം വീണ്ടും ശ്രദ്ധികാതെ പോയി. വേദികയുടെ ആദ്യ തെലുഗു ചിത്രം തമിഴ് ചിത്രമായ 'ശിവകാശി'യുടെ പകർപ്പായ 'വിജയദശമി' ആയിരുന്നു. ഇതിലെ അഭിനയം ചലച്ചിത്രനിരൂപകർ 'തൃപ്തികരം' എന്നും 'ശരാശരി' എന്നും വിലയിരുത്തി[7][8].
വേദികയുടെ 2008ലെ ആദ്യ ചിത്രം 'സിലംബറസൻ' നായകനായ 'കാളൈ' ആയിരുന്നു. ഈ ചിത്രം സാമ്പത്തികപരമായും നിരൂപകപരമായും പരാജയപ്പെട്ടു[9][10]. എന്നിരുന്നാലും ഈ ചിത്രത്തിലെ 'കുട്ടി പിസ്സാസേ' എന്നാ പാട്ടും അതിലെ നടനവും ചലച്ചിത്രനിരൂപകരുടെ പ്രശംസ നേടി. ഇതിനു ശേഷം അഭിനയിച്ച തമിഴ് ചിത്രമായ 'സക്കരക്കട്ടി' ചലച്ചിത്രനിരൂപകർ രൂക്ഷമായി വിമർശിക്കുകയും സാമ്പത്തികപരമായി പരാജയപ്പെടുകയും ചെയ്തു. ഏറെ താമസിച്ച ഈ ചിത്രം 'ശാന്തനു ഭാഗ്യരാജ്'ൻറെ ആദ്യ നായക ചിത്രവും എ.ആർ. റഹ്‌മാൻൻറെ സംഗീതസംവിധാനം ഉൾപ്പെട്ടതുമായിരുന്നു. വേദികയുടെ അഭിനയം, ഈ ചിത്രത്തിലെ വളരെ ചുരുക്കം നല്ല വശങ്ങളിൽ ഒന്നായിരുന്നു[11][12]. ആ വർഷം പിന്നീട് കന്നഡ ചിത്രമായ 'സംഗമ'യിൽ ഗണേഷിനോടൊപ്പം അഭിനയിച്ചു, ഇതിന് വേദികയ്ക്ക് ശരാശരി നല്ല അഭിപ്രായം നിരൂപകരിൽ നിന്ൻ ലഭിച്ചു[13]. 2009ൽ, റേഡിയോ ജോക്കി 'അഞ്ജലി' ആയി എ. വെങ്കടേഷിന്റെ 'മലൈ മലൈ'യിൽ അഭിനയിച്ചു, ഈ ചിത്രം സാമ്പത്തികപരമായി വളരെ വിജയിച്ചു[14]. ഈ ചിത്രത്തിൽ വേദികയുടെ കഥാപാത്രത്തിന് കാര്യമായ സാധ്യതയുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ നിരൂപകർ ഈ ചിത്രത്തിൽ വേദികയുടെ വേഷത്തെ 'കണ്ണിന് വിരുന്നെന്നും', 'യോജിച്ചത്' എന്നും വിലയിരുത്തി[15][16]. ആ വർഷം തന്നെ വേദിക തെലുങ്കിൽ നിരൂപകർ സ്വീകരിച്ച 'ബാണം'[17] എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു, വേദിക ഇതിലെ അഭിനയത്തിന് പ്രശംസ നേടി. 'ബാണം' റിലീസായതിനു ശേഷം എയർടെൽനു വേണ്ടി കാർത്തിയോടൊപ്പം ശ്രദ്ധനേടിയ ഒരു പരസ്യം ചെയ്തെങ്കിലും വേദിക കുറെ നാൾ ചിത്രങ്ങളിൽ അഭിനയിച്ചില്ല. പിന്നീട് 2011 ഓഗസ്റ്റിൽ 'ശരാശരി' എന്ന് വിലയിരുത്തപ്പെട്ട തെലുഗു ചിത്രമായ 'ദഗ്ഗരഗ ദൂരംഗ'യിൽ 'സുമന്ത്'നോടൊപ്പം അഭിനയിച്ചു[18].
വേദിക 'പരദേശി' [2013] എന്ന ചിത്രത്തിനു വേണ്ടി സംവിധായകൻ 'ബാല'യുമായി കരാറിലായി, ഈ ചിത്രം 1930 കാലഘട്ടത്തിൽ നടന്നതും 1969ൽ എഴുതപ്പെട്ട ദുഃഖപര്യവസായിയായ നോവൽ 'റെഡ് ടീ'യുടെ പുനരാവിഷ്കരണം ആണ്. വേദിക ഡിസംബർ 2011ൽ കരാറിൽ ഒപ്പിടുകയും പിന്നീട് വേറെ ചിത്രങ്ങളിൽ അഭിനയിക്കാതിരിക്കുകയും ചെയ്തു. ഈ ചിത്രത്തിൽ വേദിക ആദ്യമായി ഒട്ടും ഗ്ലാമർ ഇല്ലാത്ത ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ് ചെയ്യുന്നത്[19]. ഈ ചിത്രത്തിൽ 'അഥർവ്വ'യും 'ധൻസിക'യും അഭിനയിച്ചു. ഈ ചിത്രം നല്ലതെന്ന് ഐകകണ്ഠേന വിലയിരുത്തപ്പെട്ടു എന്ന് മാത്രമല്ല സാമ്പത്തികപരമായി വിജയിക്കുകയും ചെയ്തു. നിരൂപരകർ വേദികയുടെ അഭിനയത്തെ പുകഴ്ത്തി. 'ടൈംസ് ഓഫ് ഇന്ത്യ'യുടെ നിരൂപകൻ 'സുന്ദരിയായിരുന്നാൽ മാത്രം മതി എന്നുള്ള വേഷങ്ങൾ ചെയ്തതിനു ശേഷം, വേദികയ്ക്ക് തൻറെ അഭിനയ പാടവം തെളിയിക്കാനുള്ള അവസരം കിട്ടി' എന്ന് എഴുതി. വേദിക ഒരു 'മറക്കാനാവാത്ത അഭിനയം കാഴ്ച്ച വെച്ചു' എന്ന് 'ഇന്ത്യ ഗ്ലിട്സ്.കോം' എഴുതി[20][21]. 'റെഡിഫ്.കോം'ലെ നിരൂപകൻ 'വേദിക ഗ്രാമീണ സുന്ദരിയുടെ വേഷം പരിപൂർണതയോടെ ചെയ്തു' എന്നും 'സിഫി.കോം' എഴുതിയത് 'മന്ത്രം ജപിച്ചുവശീകരിച്ചതുപോലെയുള്ള പ്രകടനം' എന്നാണ്[22][23]. പിന്നീട് 2013ൽ വേദികയുടെ ആദ്യ മലയാള സിനിമയായ ശൃംഗാരവേലൻ റിലീസായി.
വേദിക പിന്നീട് വസന്തബാലന്റെ ചരിത്രപരമായ കലാസൃഷ്ടിയായ കാവിയതലൈവൻ എന്നാ സിനിമയിൽ അഭിനയിച്ചു. 2016ൽ പുറത്തു വന്ന ജെയിംസ് ആൻഡ് ആലിസിൽ പ്രിത്വിരാജിനൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു.
വർഷം | പേര് | കഥാപാത്രം | ഭാഷ | കൂടുതൽ |
---|---|---|---|---|
2006 | മദ്രാസി | അഞ്ജലി | തമിഴ് | |
2007 | മുനി | പ്രിയ | തമിഴ് | |
2007 | വിജയദശമി | ദേവി | തെലുഗു | |
2008 | കാളൈ | ബ്രിന്ദ | തമിഴ് | |
2008 | സക്കരക്കട്ടി | റീമ | തമിഴ് | |
2008 | സംഗമ | ലക്ഷ്മി | കന്നഡ | |
2009 | മലൈ മലൈ | അഞ്ജലി | തമിഴ് | |
2009 | ബാണം | സുബ്ബലക്ഷ്മി | തെലുഗു | |
2011 | ദഗ്ഗരഗ ദൂരംഗ | മീനാക്ഷി | തെലുഗു | |
2013 | പരദേശി | അങ്കമ്മ | തമിഴ് | അസാധാരണ പ്രകടനത്തിന് എഡിസൺ അവാർഡ് മികച്ച നടിക്കുള്ള ടെക്നോഫെസ് അവാർഡ് മികച്ച നടിക്കുള്ള സ്ക്രീൻ മൂൺ അവാർഡ് മികച്ച തമിഴ് നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് പേര് നിർദ്ദേശം മികച്ച തമിഴ് നടിക്കുള്ള വിജയ് അവാർഡിന് പേര് നിർദ്ദേശം |
2013 | ശൃംഗാരവേലൻ | രാധ | മലയാളം | [24] |
2014 | കാവിയ തലൈവൻ | ഗാനകോകിലം വടിവാമ്പാൾ | തമിഴ് | അസാധാരണ പ്രകടനത്തിന് എഡിസൺ അവാർഡ് മികച്ച തമിഴ് നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് പേര് നിർദ്ദേശം മികച്ച തമിഴ് നടിക്കുള്ള വിജയ് അവാർഡിന് പേര് നിർദ്ദേശം |
2014 | കസിൻസ് | ആരതി | മലയാളം | |
2016 | ശിവലിംഗ | സത്യഭാമ അഥവാ സത്യ | കന്നഡ | |
2016 | ജെയിംസ് ആൻഡ് ആലിസ് | ആലിസ് | മലയാളം | |
2016 | വെൽക്കം ടു സെൻട്രൽ ജയിൽ | മലയാളം | ചിത്രീകരണം നടക്കുന്നു | |
2016 | വിനോദൻ | മലയാളം/തമിഴ് | ചിത്രീകരണം നടക്കുന്നു |