വേളാങ്കണ്ണി

Velankanni
Special Grade Town Panchayat
Skyline of Velankanni
Velankanni is located in Tamil Nadu
Velankanni
Velankanni
Location in Tamil Nadu, India
Coordinates: 10°42′N 79°48′E / 10.70°N 79.80°E / 10.70; 79.80
Country India
StateTamil Nadu
DistrictNagapattinam
ഭരണസമ്പ്രദായം
 • ഭരണസമിതിVelankanni Special Grade Town Panchayat
വിസ്തീർണ്ണം
 • ആകെ5.5 ച.കി.മീ.(2.1 ച മൈ)
ഉയരം
87.78 മീ(287.99 അടി)
ജനസംഖ്യ
 (2001)
 • ആകെ10,144
 • ജനസാന്ദ്രത1,800/ച.കി.മീ.(4,800/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30
PIN
611111
Telephone code914365
വാഹന റെജിസ്ട്രേഷൻTN-51 TN-82 PY-02
വെബ്സൈറ്റ്www.nagapattinam.tn.nic.in/church.html

ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു പ്രത്യേക ഗ്രേഡ് പഞ്ചായത്ത് പട്ടണമാണ് വേളാങ്കണ്ണി (Vēḷāṅkaṇṇi).ബംഗാൾ ഉൾക്കടലിന്റെ കോറമാണ്ടൽ തീരത്ത്, ചെന്നൈയിൽ (മദ്രാസ്) നിന്ന് 350 കിലോമീറ്റർ തെക്ക്, നാഗപട്ടണത്തിന് 12 കിലോമീറ്റർ തെക്ക് ഈ പട്ടണം സ്ഥിതിചെയ്യുന്നു. ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ പ്രധാനമായ വേളാങ്കണ്ണി മാതാവിന്റെ അതിപ്രസിദ്ധമായ പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു. ഉണ്ണിയേശുവിനെ കയ്യിലെടുത്തു നിൽക്കുന്ന മാതാവിന്റെ രൂപം ഇവിടെ കാണാവുന്നതാണ്. കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ ഇവിടെ ധാരാളമായി എത്തിച്ചേരുന്നതായി കാണാം.

റോമും ഗ്രീസുമായി [1] വ്യാപാരം നടത്തിയ ഒരു തുറമുഖം ആയ ഈ പട്ടണം നാഗപട്ടണം എന്ന വലിയ നഗരത്തിൻറെമുമ്പിൽ ഈ ചെറിയ വാണിജ്യ കേന്ദ്രത്തിന് ക്രമേണ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഈ പട്ടണത്തെ വേദരണ്യവുമായി ബന്ധിപ്പിക്കുന്നതിന് നിർമ്മിച്ച കനാൽ ഇപ്പോഴും പടിഞ്ഞാറ് ഭാഗത്താണ്. കാവേരി നദിയുടെ ഒരു ചെറിയ ശാഖയായ വെല്ലയാർ പട്ടണത്തിന്റെ തെക്ക് ഭാഗത്തേക്ക് കടന്ന് കടലിലേക്ക് ഒഴുകുന്നു. 2004-ലെ ഇന്ത്യൻ മഹാസമുദ്ര ഭൂകമ്പത്തിൽ ഉണ്ടായ സുനാമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഈ പട്ടണത്തിനാണ്. എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്സ്‌, എറണാകുളം കാരയ്ക്കൽ ടീ ഗാർഡൻ എക്സ്പ്രസ്സ്‌ തുടങ്ങിയ ട്രെയിനുകൾ കേരളത്തിൽ നിന്നും ഇങ്ങോട്ടേക്കും തിരിച്ചും സർവീസ് നടത്തുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Velankanni Beach - Famous for Its Pristine Locations". www.discoveredindia.com. Archived from the original on 2017-06-13. Retrieved 2016-01-20.