വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ

വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ)
Non Profit Organisation, Charitable Trust, Government Organisation
വ്യവസായംAnimal Welfare
സ്ഥാപിതം1998, New Delhi, INDIA
ആസ്ഥാനംNOIDA, Uttar Pradesh INDIA
സേവന മേഖല(കൾ)All India
പ്രധാന വ്യക്തി
Dr.M.K.Ranjitsinh, Mr.Ashok Kumar, Mr.Vivek Menon, Dr NVK Ashraf, Dr PC Bhattacharjee
ഉത്പന്നങ്ങൾRapid Action, Guardians of the Wild, Emergency Rescue, Habitat Protection
ജീവനക്കാരുടെ എണ്ണം
150+ (All India)
വെബ്സൈറ്റ്www.wti.org.in

വന്യജീവികളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കാനും ‌വന്യമൃഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാനുമുള്ള ഒരു ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ സംഘടനയാണു വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ). 1998 നവംബറിലാണു ഡബ്ല്യുടിഐ രൂപികരിക്കപ്പെടുന്നതു്. ഒരു അംഗീകരിക്കപ്പെട്ട (1961ലെ വരുമാന നികുതി നിയമത്തിന്റെ ഭാഗം 12എ പ്രകാരം) ധർമ്മസ്ഥാപനമാണു ഡബ്ല്യുടിഐ.[1]

മുൻഗണന നൽകുന്ന ഭൂഭാഗങ്ങൾ

[തിരുത്തുക]

ഡബ്ല്യുടിഐ നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു ആറു ഭൂഭാഗങ്ങളിലാണു് - വടക്കു കിഴക്കേ ഇന്ത്യ, പശ്ചിമ ഹിമാലയം, തരായി, ദക്ഷിണ ഘട്ടം, മധ്യേന്ത്യ, സമുദ്രങ്ങൾ.

പദ്ധതികൾ

[തിരുത്തുക]

പദ്ധതികളെ ഡെപ്ത്, ബ്രഡ്ത് പദ്ധതികളായി തരം തിരിച്ചിരിക്കുന്നു. ഒരു പ്രത്യേക പ്രദേശത്തിന്റെ വിവിധ സംരക്ഷണ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുന്ന 12 ഡെപ്ത് പദ്ധതികളാണു നിലവിൽ ഡബ്ല്യുടിഐ നടത്തുന്നതു്. കാലമോ പ്രദേശമോ വഴി നിയന്ത്രിക്കപ്പെടാത്ത പ്രത്യേക സംരക്ഷണ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നവയാണു ബ്രഡ്ത് പദ്ധതികൾ. ഒന്നിൽ കൂടുതൽ മുൻഗണനാ പ്രദേശങ്ങളെ ഈ പദ്ധതികൾ അഭിസംബോധന ചെയ്യാറുണ്ട്.

രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലുള്ള എതെങ്കിലും 15 ഫീൽഡ് സ്റ്റേഷനുകളെ അടിസ്ഥാനമാക്കി സംരക്ഷണ ജൈവശാസ്ത്രജ്ഞർ, ശാസ്ത്രജ്ഞർ, സാമൂഹ്യ ശാസ്ത്രജ്ഞർ, വന്യജീവി ഡോക്ടർമാർ, മാനേജർമാർ, അഭിഭാഷകർ, സാമ്പത്തിക വിദഗ്ദ്ധർ, വാർത്താവിനിമയ വിദഗ്ദ്ധർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള 150 പ്രൊഫഷണലുകളും രാജ്യ തലസ്ഥാനത്തൊരു കേന്ദ്ര ഏകോപന കാര്യാലയവും ചേരുന്നതാണു ഡബ്ല്യുടിഐ സംഘടന. എട്ടംഗ എക്സിക്യുട്ടീവ് സമിതിയിൽ അനുഭവജ്ഞരായ സംരക്ഷണ പ്രവർത്തകർ, ശാസ്ത്രജ്ഞർ, മാനേജർമാർ, ഉദ്യോഗസ്ഥർ എന്നിവ ഉൾക്കാള്ളുന്നു. ഡബ്ല്യുടിഐയുടെ രക്ഷാധികാരി സമിതിയിൽ ഒമ്പത് ഘടകങ്ങൾ ഉൾക്കൊള്ളുന്നു.

സമീപനം

[തിരുത്തുക]

കൂട്ടായ്മകളിലൂടെയും പങ്കാളിത്തത്തിലൂടെയുമാണു ഡബ്ല്യുടിഐ പ്രവർത്തിക്കുന്നതു്. മേഖലാ പങ്കാളികൾ ഭുമിശാസ്ത്ര വിവരങ്ങൾ നൽകുമ്പോൾ സാങ്കേതിക പങ്കാളികൾ പ്രത്യേക പദ്ധതികൾക്കാവശ്യമായ വൈദഗ്ദ്യവും ശേഷികളും അന്താരാഷ്ട്ര പങ്കാളികൾ നിക്ഷേപ സമാഹരണത്തിനും ആഗോള സ്ഥാനത്തിനും വേണ്ട സഹായം നൽകുന്നു. 

ഡബ്ല്യുടിഐയുടെ പരിപാടികളെ പിന്തുണക്കുന്ന മറ്റു സംഘടനകൾ:

ഇതും കൂടി കാണുക

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
  1. "EcoGuardians: Vivek Menon on Establishing Wildlife Trust of India, the Current Status of India's Wildlife and More | The Weather Channel - Articles from The Weather Channel | weather.com". The Weather Channel (in Indian English). Retrieved 2021-09-21.