ഇന്ത്യയിലെ ന്യൂഡൽഹി ആസ്ഥാനമായുള്ള ഒരു പ്രസാധകശാലയാണ് വോയ്സ് ഓഫ് ഇന്ത്യ (VOI). ഹിന്ദു ദേശീയത പാരാമർശിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണിത്.[1] ഹിന്ദുത്വം എന്ന ആശയത്തിന്റെ ആധാരമായി പ്രവർത്തിക്കുന്ന പുസ്തങ്ങൾ ഈ പ്രസിദ്ധീകരണങ്ങളാണ്.[2] സീത റാം ഗോയലും രാം സ്വരൂപും ചേർന്നാണ് 1981 ൽ ഇത് സ്ഥാപിച്ചത്. ഹിന്ദുത്വ ആശയങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള പ്രസാധനത്തിനായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഈ ആശയത്തിലുള്ള വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഇവർ പ്രസിദ്ധീകരിച്ചുവരുന്നത്.
ഹ്യൂസ് പറയുന്നതനുസരിച്ച്,
“ | വോയ്സ് ഓഫ് ഇന്ത്യ എഴുത്തുകാർ അവരുടെ ഇസ്ലാമിക വിരുദ്ധ "കുരിശുയുദ്ധത്തെ" ന്യായീകരിക്കുന്നതിന് ജനാധിപത്യ ഗ്രന്ഥങ്ങൾ, യൂറോപ്യൻ ചിന്തകൾ, മതേതര, ജനാധിപത്യ വാദവാദികൾ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. | ” |