ശക്തിശ്രീ ഗോപാലൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | കൊച്ചി, കേരളം, ഇന്ത്യ | 25 ഒക്ടോബർ 1987
വിഭാഗങ്ങൾ | പോപ്, R'n'B, ജാസ്, പിന്നണി ഗാനം, ഇന്ത്യൻ ശാസ്ത്രീയസംഗീതം |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | വോക്കൽ |
വർഷങ്ങളായി സജീവം | 2008–ഇതുവരെ |
വെബ്സൈറ്റ് | shakthisreegopalan |
ഒരു ഇന്ത്യൻ സംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമാണ് ശക്തിശ്രീ ഗോപാലൻ. തമിഴ് ചലച്ചിത്രസംഗീതസംവിധായകരായ എ.ആർ. റഹ്‌മാൻ, സന്തോഷ് നാരായണൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. [1] etc. ചലച്ചിത്ര സംഗീത രംഗത്ത് കൂടാതെ സ്വതന്ത്ര സംഗീത പരിപാടികളിലും വിവിധ സംഗീത സംഘങ്ങളോടൊപ്പം ചേർന്ന് പോപ്,R'n'B, ട്രിപ് ഹോപ്, ജാസ് ഗാനങ്ങളും ആലപിക്കാറുണ്ട്. [2][3]
ആദ്യകാലത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രശസ്തമായ ചലച്ചിത്രഗാനങ്ങളുടെ കവർ വീഡിയോകളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ശക്തിശ്രീ ഗോപാലൻ, ആർക്കിടെക്റ്റുമാണ്.
കേരളത്തിലെ കൊച്ചിയിലാണ് ശക്തിശ്രീ ഗോപാലൻ ജനിച്ചത്. കൊച്ചിയിലെ കളമശ്ശേരിയിലുള്ള രാജഗിരി പബ്ലിക് സ്കൂളിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ പഠനത്തിനുശേഷം ചെന്നൈയിലേക്കു താമസം മാറുകയും പിന്നീട് അണ്ണാ സർവകലാശാലയിൽ നിന്നും ആർക്കിടെക്ചറിൽ ബിരുദം കരസ്ഥമാക്കുകയും ചെയ്യുകയുണ്ടായി. [4]
13 വർഷത്തോളം കർണാടക സംഗീതം അഭ്യസിക്കുകയുണ്ടായി. പതിനൊന്നാം ക്ലാസിൽ പഠിക്കുന്നതിനിടെ എസ്.എസ് മ്യൂസിക് സംഘടിപ്പിച്ച വോയിസ് ഹണ്ട് എന്ന പരിപാടിയിൽ ആദ്യമായി പങ്കെടുത്തു. ആദ്യ പ്രാവശ്യം ഓഡിഷനിൽ പങ്കെടുത്തതോടെ അവസാനിച്ചെങ്കിലും 2008 - ൽ എസ്.എസ്. മ്യൂസിക് വോയിസ് ഹണ്ട് പരിപാടിയിൽ ശക്തിശ്രീ ഗോപാലൻ വിജയിക്കുകയുണ്ടായി. 2008 നവംബറിൽ ആദ്യമായി ഓഡിഷൻ ചെയ്യപ്പെടുകയും ഇതിനെത്തുടർന്ന് ടാക്സി 4777 എന്ന ചലച്ചിത്രത്തിൽ തന്റെ ആദ്യത്തെ ഗാനം ആലപിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. [5][6]
13 - ാം വയസ്സിൽ, ശക്തിശ്രീ ഗോപാലൻ കർണാടകസംഗീതവും റോക്ക്സംഗീതവും അഭ്യസിക്കാൻ ആരംഭിച്ചു. 2008 - ൽ എസ്.എസ്. മ്യൂസിക് വോയിസ് ഹണ്ട് പരിപാടിയിൽ വിജയിച്ചതിനുശേഷം[7] ചലച്ചിത്രപിന്നണിഗാനരംഗത്തേക്കും അതേവർഷം ശക്തിശ്രീ കടന്നുവന്നു. തുടർന്ന് ചെന്നൈ ലൈവ് ബാന്റ് ഹണ്ട് പരിപാടിയിൽ മൂന്നാംസ്ഥാനം നേടുകയും ചെയ്തിരുന്നു. 2014 - ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ സാംസ്കാരികപരിപാടിയായ ഡീപ്‌വുഡ്സിലും തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫെസ്റ്റെംബർ എന്ന പരിപാടിയിലും ശാസ്ത്രസർവകലാശാലയുടെ കുരുക്ഷാസ്ത്ര 14 എന്ന പരിപാടിയിലും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ റിവിയേറ പരിപാടിയിലും മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മിറ്റാഫെസ്റ്റ് 15ലും ശക്തിശ്രീ, സംഗീത പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.
ഈ കാലത്ത് ശക്തിശ്രീ കൂടി ഉൾപ്പെട്ടുകൊണ്ട ഓഫ് ദ റെക്കോർഡ് എന്ന പേരിൽ ഒരു സംഗീതസംഘം രൂപീകരിച്ചിരുന്നു. വിക്രം വിവേകാനന്ദ് (ഗിറ്റാർ), സതീഷ് നാരായണൻ (ബാസ്), തപസ് നരേഷ് / വിനയ് രാമകൃഷ്ണൻ (ഡ്രംസ്) എന്നിവരായിരുന്നു ഈ സംഘത്തിലെ മറ്റ് അംഗങ്ങൾ. [8][9]
ടാക്സി 4777 എന്ന ചിത്രത്തിൽ പാടിയതിനുശേഷം ഇരുമ്പുകോട്ടൈ മുരട്ടു സിങ്കം, കറ്റതു കളവ് എന്നീ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ ആലപിക്കുകയുണ്ടായി. ഈ സമയത്ത് എ.ആർ. റഹ്‌മാന്റെ പിന്നണിഗായകസംഘത്തിലെ അംഗവുമായിരുന്നു. ഇതിനെത്തുടർന്ന് 2012 - ൽ എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം ചെയ്ത ജബ് തക് ഹേ ജാൻ എന്ന ചലച്ചിത്രത്തിലെ ടൈറ്റിൽ ഗാനം പാടാനുള്ള അവസരം ശക്തിശ്രീയ്ക്ക് ലഭിക്കുകയുണ്ടായി. കൂടാതെ എ.ആർ. റഹ്‌മാൻ തന്നെ സംഗീതസംവിധാനം നിർവ്വഹിച്ച മണിരത്നം ചലച്ചിത്രമായ കടലിലെ നെഞ്ചുക്കുള്ളേ എന്ന ഗാനവും ആലപിക്കുകയുണ്ടായി. [10] തുടർന്ന് 2015 ജനുവരി 2 - ന് മൈസൂരിലെ എസ്.പി.ഐ.യുടെ പ്രോഗ്രാമിൽ ചലച്ചിത്ര പിന്നണി ഗായകൻ ബെന്നി ദയാലിനോടൊപ്പം സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. കടൽ ചലച്ചിത്രത്തിലെ നെഞ്ചുക്കുള്ളേ എന്ന ഗാനത്തിന് മികച്ച ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള തമിഴ് ഫിലിംഫെയർ പുരസ്കാരവും വിജയ് ചലച്ചിത്ര പുരസ്കാരവും ലഭിക്കുകയുണ്ടായി. [11][12]
2017 നവംബറിൽ ചലച്ചിത്ര നടൻ പ്രശാന്തിനോടൊപ്പം ചേർന്നുള്ള ഒരു ഇൻഡി സിംഗിൾ വീഡിയോയുടെ ചിത്രീകരണവും ശക്തിശ്രീ ആരംഭിച്ചിരുന്നു. [13]
2016 ഡിസംബറിൽ ടോറന്റോ കീബോർഡ് വാദകനായ ഹരി ദഫൂസിയ, ബാസ് വാദകനായ നിഗൽ റൂപ്‌നാരിൻ എന്നിവരോടൊപ്പം ചേർന്ന് ബൈ യുവർ സൈഡ് എന്നപേരിൽ ഒരു വീഡിയോയും പുറത്തിറക്കുകയുണ്ടായി. [14]
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite web}}
: Cite has empty unknown parameter: |dead-url=
(help)