ശങ്കർ എഹ്സാൻ ലോയ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉപകരണ(ങ്ങൾ) | കീബോർഡ്, ഗിറ്റാർ, പിയാനോ, ഹാർമോണിയം, പെർക്യൂഷൻ, തുടങ്ങിയവ |
വർഷങ്ങളായി സജീവം | 1997 മുതൽ |
അംഗങ്ങൾ | ലോയ് മെന്ഡോൺസ, എഹ്സാൻ നൂറാനി, ശങ്കർ മഹാദേവൻ |
ഇന്ത്യയിലെ ഒരു സംഗീത ത്രൈയമാണ് ശങ്കർ എഹ്സാൻ ലോയ് (ഹിന്ദി: शंकर-एहसान-लोय, തമിഴ്: ஷங்கர்-எஹ்சான்-லய, തെലുഗ്: శంకర్-ఎహ్సాన్-లోయ్,ഉർദു: شنکر-احسان-لوی). ഇതിലെ അംഗങ്ങൾ ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെന്ഡോൺസ എന്നിവരാണ്. മിഷൻ കാശ്മീർ, ദിൽ ചാഹ്താ ഹേ, കൽ ഹോ നാ ഹോ, ബണ്ടി ഓർ ബബ്ലി, താരെ സമീൻ പർ, മൈ നേം ഈസ് ഖാൻ തുടങ്ങി അനേകം ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇവരിൽ ശങ്കർ മഹാദേവൻ ഒരു കേരളിയ തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്.[1]
ഒന്നിക്കുന്നതിനു മുൻപ് ശങ്കർ ഒറാക്കിൾ സോഫ്റ്റ്‌വേർ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. എഹ്സാനും ലോയും ചില പരസ്യങ്ങൾക്കും ടീ.വി. പരിപാടികൾക്കും വേണ്ടി സംഗീതം നൽകി പോന്നു. മുവരും മുകുൾ ആനന്ദിൻറെ ദസ് എന്ന ചലച്ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഒന്നിച്ചത്. ആ ചലച്ചിത്രം സംവിധായകന്റെ വിയോഗം മൂലം ഒരിക്കലും പൂർത്തിയായില്ല. ഇവരുടെ ആദ്യ പ്രശസ്ത ചലച്ചിത്രം ഫർഹാൻ ആഖ്തറിൻറെ ദിൽ ചാഹ്താ ഹൈ ആയിരുന്നു.[2]. 2004 ൽ അവർ അവരുടെ ആദ്യ ദേശിയ പുരസ്കാരം കൽ ഹോ നാ ഹോ എന്ന ചിത്രത്തിന് നേടി.[3]