ശതവാഹന രാജാക്കന്മാരിൽ മൂന്നാമനായിരുന്നു ശതകർണി I (ശതകർണി). ശതകർണി ഏകദേശം ക്രി.മു. 180-ൽ മദ്ധ്യ ഇന്ത്യ ഭരിച്ചു.
രണ്ടു വർഷം മാത്രമേ ഭരിച്ചുള്ളു എങ്കിലും ശതകർണി ശുംഗരെ പരാജയപ്പെടുത്തി പടിഞ്ഞാറൻ മാൾവ പ്രദേശത്തെ അനൂപ (നർമ്മദാ തടം), , വിദർഭ (ബീരാർ) എന്നിവിടങ്ങൾ പിടിച്ചടക്കി.[1]
കലിംഗത്തിലെ ഹഥിഗുമ്ഫ ലിഖിതങ്ങളിൽ ശതകർണിയെ ഖരവേലന്റെ എതിരാളിയായി ചിത്രീകരിച്ചിരിക്കുന്നു:
തന്റെ അധികാരം പ്രഖ്യാപിക്കാൻ ശതകർണി രണ്ട് അശ്വമേധങ്ങൾ നടത്തി.
കുടുംബത്തിലെ നാഗനികയായിരുന്നു ശതകർണിയുടെ പത്നി. നാനെഘട്ട് ലിഖിതങ്ങൾ രചിച്ചത് നാഗനികയാണ്. അതിൽ അവർ ശതകർണിയെ ദക്ഷിണപഥത്തിന്റെ പ്രഭുവും, അധികാരത്തിന്റെ തടയപ്പെടാത്ത ചക്രത്തിന്റെ അധിപനും ആയി വിവരിക്കുന്നു.
ശതകർണി യുദ്ധത്തിൽ കൊല്ലപ്പെട്ടിരിക്കാനാണ് സാദ്ധ്യത. ശതകർണിയ്ക്കു ശേഷം മക്കളായ വേദിസ്ത്രി, ശാതിസിസ്ത്രി എന്നിവർ അധികാരമേറ്റു.