ശരത് പവാർ | |
---|---|
രാജ്യസഭാംഗം | |
ഓഫീസിൽ 2020-തുടരുന്നു, 2014-2020 | |
മണ്ഡലം | മഹാരാഷ്ട്ര |
ലോക്സഭാംഗം | |
ഓഫീസിൽ 2009, 2004, 1999, 1998, 1996, 1991, 1984 | |
മുൻഗാമി | ബാപ്പുസാഹിബ് തിട്ടെ |
പിൻഗാമി | സുപ്രിയ സുളെ |
മണ്ഡലം |
|
കേന്ദ്ര കൃഷി വകുപ്പ് മന്ത്രി | |
ഓഫീസിൽ 2009-2014, 2004-2009 | |
മുൻഗാമി | രാജ്നാഥ് സിംഗ് |
പിൻഗാമി | രാധാമോഹൻ സിംഗ് |
കേന്ദ്ര ഉപഭോക്ത കാര്യ, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി | |
ഓഫീസിൽ 2009-2014, 2004-2009 | |
മുൻഗാമി | ശരദ് യാദവ് |
പിൻഗാമി | രാം വിലാസ് പാസ്വാൻ |
മഹാരാഷ്ട്ര, മുഖ്യമന്ത്രി | |
ഓഫീസിൽ 1993-1995, 1988-1991, 1978-1980 | |
മുൻഗാമി | സുധാകർറാവു നായ്ക്ക് |
പിൻഗാമി | മനോഹർ ജോഷി |
നിയമസഭാംഗം, മഹാരാഷ്ട്ര | |
ഓഫീസിൽ 1990, 1985, 1980, 1978, 1972, 1967 | |
മുൻഗാമി | മാലതിഭായ് ഷിരോൾ |
പിൻഗാമി | അജിത് പവാർ |
മണ്ഡലം | ബാരാമതി |
കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി | |
ഓഫീസിൽ 1991-1993 | |
മുൻഗാമി | ചന്ദ്രശേഖർ |
പിൻഗാമി | പി.വി.നരസിംഹറാവു |
നിയമസഭ കൗൺസിൽ അംഗം | |
ഓഫീസിൽ 1993-1996 | |
മണ്ഡലം | മഹാരാഷ്ട്ര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബാരാമതി, ബോംബെ, മഹാരാഷ്ട്ര | 12 ഡിസംബർ 1940
രാഷ്ട്രീയ കക്ഷി | എൻ.സി.പി (1999-മുതൽ) ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1999-വരെ) |
പങ്കാളി | പ്രതിഭ |
കുട്ടികൾ | സുപ്രിയ സുളെ |
As of 8 ജൂലൈ, 2022 ഉറവിടം: പതിനഞ്ചാം ലോക്സഭ |
2014 മുതൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന മുതിർന്ന എൻ.സി.പി നേതാവാണ് ശരത് പവാർ.[1] (ജനനം : 12 ഡിസംബർ 1940)[2] 2004 മുതൽ 2014 വരെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി, 1991 മുതൽ 2014 വരെ ഏഴു തവണ ലോക്സഭാംഗം, മൂന്നു തവണ (1978-1980, 1988-1991, 1993-1995) മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച ശരത് പവാർ[3] ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രധാന നേതാവായാണ് അറിയപ്പെടുന്നത്.[4][5][6][7]
മഹാരാഷ്ട്രയിലെ ബോംബെയിലുള്ള ബാരാമതിയിൽ ഗോവിന്ദറാവു പവാറിൻ്റെയും ശാരദാഭായിയുടേയും മകനായി 1940 ഡിസംബർ 12ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബി.എം.സി.സി കോളേജിൽ ചേർന്ന് ബിരുദം നേടി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത.
സ്കൂളിൽ പഠിക്കുമ്പോഴെ വിദ്യാർത്ഥി രാഷ്ടീയത്തിൽ സജീവമായിരുന്ന ശരത് പവാർ യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1999-ൽ കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിച്ചു. ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ദേശീയ പാർട്ടിയെന്ന പദവി എൻ.സി.പിക്ക് നേടിക്കൊടുത്ത ശരത് പവാർ മൂന്ന് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിസഭയിൽ രണ്ട് തവണ കൃഷിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രധാന പദവികളിൽ
മറ്റ് പദവികളിൽ
1999-ലെ പൊതു തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാക്കളായിരുന്ന ശരത് പവാർ, താരിക്ക് അൻവർ, പി.എ. സാങ്മ എന്നിവർ ചേർന്ന് ഒരു പ്രമേയം അവതരിപ്പിച്ചു. സ്വദേശിയായ ഒരു കോൺഗ്രസ് പ്രധാനമന്ത്രിയെയാണ് നമുക്ക് വേണ്ടത് അല്ലാതെ ഒരു വിദേശിയെ അല്ല. ഇത് പാർട്ടിക്കുള്ളിൽ ചർച്ചയായതിനെ തുടർന്ന് 1998-ൽ കോൺഗ്രസ് പ്രസിഡൻ്റായി ചുമതലയേറ്റ സോണിയ ഗാന്ധി മൂന്നു പേരെയും ആറ് വർഷത്തേയ്ക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിനെ തുടർന്നാണ് ശരത് പവാർ എൻ.സി.പി രൂപീകരിച്ചത്.
1999-ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച എൻ.സി.പി 58 സീറ്റുകൾ നേടി വരവറിയിച്ചു. 75 സീറ്റുകൾ നേടിയ കോൺഗ്രസിന് ഭൂരിപക്ഷമില്ലാത്തതിനാൽ എൻ.സി.പിയുടേയും മറ്റ് പതിമൂന്ന് പേരുടെയും പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രിയായപ്പോൾ എൻ.സി.പിയുടെ ഛഗൻ ഭുജ്പാൽ ഉപ-മുഖ്യമന്ത്രിയായി. 1999 മുതൽ മഹാരാഷ്ട്രയിൽ കോൺഗ്രസിൻ്റെ ഘടകകക്ഷിയാണ് എൻ.സി.പി.
1999 മുതൽ 2014 വരെ നീണ്ട 15 വർഷം എൻ.സി.പിയുടെ പിന്തുണയോടെ കോൺഗ്രസ് ഭരണമായിരുന്നു മഹാരാഷ്ട്രയിൽ.
1999-ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ പവാർ സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിൻ്റെ വക്താവായി മാറി.
2012-ൽ കേന്ദ്രമന്ത്രിയായിരിക്കെ ഇനി ലോക്സഭയിലേയ്ക്ക് മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ച പവാർ തൻ്റെ ലോക്സഭ മണ്ഡലം മകൾ സുപ്രിയ സുളെയ്ക്ക് കൈമാറി.
അവാർഡുകൾ