ശരീഫ അൽഖതീബ് | |
---|---|
![]() | |
ജനനം | ശരീഫ അഹ്‌മദ് ജൂൺ 6, 1946 |
മരണം | ഒക്ടോബർ 21, 2004 | (പ്രായം 58)
തൊഴിൽ(s) | എഴുത്തുകാരി, അധ്യാപിക |
ജീവിതപങ്കാളി | മജ്ദി അൽഖതീബ് |
അമേരിക്കയിലെ ഒരു മുസ്‌ലിം നേതാവും എഴുത്തുകാരിയുമായിരുന്നു ശരീഫ അൽഖതീബ് (1946-2004). ഇസ്‌ലാം, മുസ്‌ലിംകൾ, സാംസ്ക്കാരിക വിനിമയം, സാമൂഹ്യ സംഘാടനം എന്നീ വിഷയങ്ങളിൽ ഗവേഷണവും ഗ്രന്ഥരചനയും നടത്തി വന്ന അവർ സ്ത്രീ അവകാശങ്ങൾ, ഗാർഹിക പീഡനങ്ങൾ തടയൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശ്രദ്ധചെലുത്തിവന്നു. അമേരിക്കയിൽ ആദ്യത്തെ വനിതാ സംഘടനക്ക് രൂപം കൊടുത്ത ശരീഫക്ക് ഇസ്നയിൽ നിന്നും കമ്മ്യൂണിറ്റി സർവീസ് അവാർഡ് ലഭിക്കുകയുണ്ടായി.
1946 ജൂൺ 6 ന് പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലാണ് ശരീഫ അഹ്‌മദ് ജനിച്ചത്. യെമൻ വംശജനായിരുന്നു പിതാവ്, മാതാവ് ചെക്ക് വംശജയും. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ശരീഫ , പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി[1]. പെൻസിൽവാനിയ സർവകലാശാലയിൽ പഠിക്കുന്ന കാലത്ത്, 1960-ൽ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. അവരുടെ മതപരമായ ബോധ്യങ്ങളും ഫെമിനിസവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് കരുതിയിരുന്നില്ല അവർ. മതതാരതമ്യത്തിൽ ബിരുദാനന്തര ബിരുദം നേടാനായി നോർവിച്ച് സർവകലാശാലയിലെത്തി. 1977-ൽ മർമ്മഡ്യൂക് പിക്താളിന്റെ ഖുർആൻ വിവർത്തനം എഡിറ്റ് ചെയ്തു[2].
1978 മുതൽ 1987 വരെ സൗദിയിലായിരുന്നു ശരീഫയും ഭർത്താവ് മജ്‌ദിയും താമസിച്ചിരുന്നത്. സൗദി ഗസറ്റിൽ പത്രപ്രവർത്തകയായും പ്രവർത്തിച്ച ശേഷം[3] 1987-ൽ അമേരിക്കയിലേക്ക് തന്നെ മടങ്ങി.