Shanta Gandhi | |
---|---|
ജനനം | |
മരണം | 6 മേയ് 2002 | (പ്രായം 84)
ദേശീയത | Indian |
തൊഴിൽ(s) | Dancer, theatre director, playwright |
അറിയപ്പെടുന്നത് | Jasma Odan (play) |
ഭാരതീയയായ നാടക പ്രവർത്തകയും നർത്തകിയുമാണ് ശാന്ത ഗാന്ധി (20 ഡിസംബർ 1917 – 6 മേയ് 2002). ഇപ്റ്റയുടെ സ്ഥാപകാംഗമാണ്. 1950 കളിൽ ഭാരതത്തിലുടനീളം കലാ പ്രകടനങ്ങളുമായി സഞ്ചരിച്ചിട്ടുണ്ട്. പാരമ്പര്യ ഭാരതീയ നാടകങ്ങളെ പ്രത്യേകിച്ചും സംസ്കൃത നാടകങ്ങളെയും നാട്ടു നാടകങ്ങളെയും വീണ്ടെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. റസിയ സുൽത്താന, ജസ്മ ഒദാൻ തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.[1] ഗുജറാത്തി ഭവായി ശൈലിയിലുള്ള നാടക അവതരണങ്ങൾ ധാരാളം നടത്തി സങോദരി ദീന ഗാന്ധിയുമൊത്ത് അവതരിപ്പിച്ച മൈനാ ഗുജാരി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.[2]
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപക അംഗവും ചെയർ പെഴ്സണുമായിരുന്നു.[3] 1984 ൽ പത്മശ്രീ പുരസ്കാരവും 2001 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു.[4]