ശാന്തികൃഷ്ണ | |
---|---|
ജനനം | മുംബൈ, മഹാരാഷ്ട്ര | 2 ജനുവരി 1963
തൊഴിൽ | തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി |
സജീവ കാലം |
|
ജീവിതപങ്കാളികൾ |
|
കുട്ടികൾ | 2 |
പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാന്തികൃഷ്ണ. (2 ജനുവരി 1963) 1994-ൽ റിലീസായ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം 1992-ൽ റിലീസായ സവിധം എന്ന ചിത്രത്തിലെ അഭിനയത്തിന് ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചു.[1][2][3][4][5]
ആർ.കൃഷ്ണകുമാറിൻ്റെയും ശാരദയുടേയും മകളായി 1963 ജനുവരി 2ന് പാലക്കാട്ട് ജനനം. പഠിച്ചതും വളർന്നതുമെല്ലാം മഹാരാഷ്ട്രയിലെ മുംബൈയിലായിരുന്നു. ചെറുപ്പം മുതലെ നൃത്തം അഭ്യസിച്ചു. 1976-ൽ റിലീസായ ഹോമകുണ്ഡം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.
1981-ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
1994-ൽ റിലീസായ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഈണം, വിസ, മംഗളം നേരുന്നു, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, നയം വ്യക്തമാക്കുന്നു, കൗരവർ, പിൻഗാമി എന്നിവയാണ് ശാന്തികൃഷ്ണയുടെ പ്രധാന ചിത്രങ്ങൾ.
1998-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ച ശാന്തികൃഷ്ണ നീണ്ട ഇടവേളയ്ക്ക് ശേഷം 2017-ൽ ഞണ്ടുകളുടെ നാട്ടിൽ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവ സാന്നിധ്യമായി.
ചലച്ചിത്ര അഭിനയരംഗത്ത് സജീവമായതോടെ നടൻ ശ്രീനാഥുമായി 1984-ൽ പ്രണയ വിവാഹം ചെയ്തെങ്കിലും 1995-ൽ ഇരുവരും വേർപിരിഞ്ഞു. രാജീവ് ഗാന്ധി ഗ്രൂപ്പ് ഡയറക്ടർ സദാശിവ ബജോറിനെ 1998-ൽ പുനർ വിവാഹം ചെയ്തെങ്കിലും 2016-ൽ വിവാഹമോചിതരായി. മിതുൽ, മിതാലി എന്നിവരാണ് മക്കൾ. അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും 2017 മുതൽ ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമായതോടെ ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്നു.[6]
മിനി സ്ക്രീൻ ടെലിസീരിയൽ, റിയാലിറ്റി ഷോ
ആലപിച്ച ഗാനങ്ങൾ